മലപ്പുറം: പെരിന്തല്‍മണ്ണയില്‍ വീണ്ടും കുഴല്‍പ്പണവേട്ട. 1.10 കോടിരൂപയുമായി യുവാവ് പിടിയിലായി. പാലക്കാട് കൊപ്പം കൈപ്പുറം സ്വദേശി പാറമ്മല്‍ വീട്ടില്‍ സൈനുദ്ദീന്‍(37) ആണ് അറസ്റ്റിലായത്. തമിഴ്‌നാട്ടില്‍ നിന്ന് ആഡംബര കാറില്‍ പണവുമായി വരുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതി വലയിലായത്. പണം കടത്താന്‍ ഉപയോഗിച്ച റെനോ ക്വിഡ് കാറും പിടിച്ചെടുത്തു.
ചോദ്യം ചെയ്യലില്‍ നിന്ന് മലബാര്‍ മേഖലയിലെ ഹവാല ഇടപാടുകളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും കൂടുതല്‍ അറസ്റ്റുകള്‍ വരും ദിവസങ്ങളിലുണ്ടാകുമെന്നും ഡിവൈഎസ്പി എം.പി.മോഹനചന്ദ്രന്‍, എസ്‌ഐ ടി.എസ്.ബിനു എന്നിവര്‍ അറിയിച്ചു.
















