കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിലും പരിസര പ്രദേശങ്ങളിലെ അഞ്ചോളം ക്ഷേത്രങ്ങളീല്‍ കഴിഞ്ഞ രണ്ടു മാസത്തിനിടെ മോഷണം നടത്തിയ അന്തര്‍ജില്ലാ മോഷ്ടാവ് ആലപ്പുഴ കളര്‍കോട് പേരൂര്‍ കോളനി സുമേഷി(32)നെയാണ് കരുനാഗപ്പള്ളി പോലീസ് പിടികൂടിയത്.
കഞ്ചാവു കേസില്‍സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്ന ഇയാള്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയിട്ട് കുറച്ചു നാളുകളെ അയിട്ടുള്ളു.ഇയാള്‍ പത്തോളം മോഷണകേസില്‍ പ്രതിയാണ്. ചെറിയഴീക്കല്‍ വടക്കേ നടദേവീക്ഷേത്രത്തിലും, പുലിയന്‍കുളങ്ങര ക്ഷേത്രത്തിടും ഒരു മാസത്തിനിടെ രണ്ടു പ്രാവശ്യം വീതം മോഷണം നടത്തിയിരുന്നു. ആലപ്പുഴയിലെ ഉള്‍പ്പെടെ നിരവധി ക്ഷേത്രങ്ങളിലെ മോഷണം നടത്തിയിട്ടുള്ളതായി ഇയാള്‍ സമ്മതിച്ചു.
















