ജിദ്ദ: രണ്ടു ഭീകരരെ സൗദി സുരക്ഷ സേന അറസ്റ്റ് ചെയ്തു. സംഭവം നടന്നത് ഖാത്തിഫില്‍ ശനിയാഴ്ച രാത്രിയിലായിരുന്നു. മുഹമ്മദ് സയീദ് സല്‍മാന്‍ അല്‍ അബ്ദുലാല്‍, മുസ്തഫ അലി സലേ അല്‍ സുബൈദി എന്നിവരാണ് പിടിയിലായത് .
വെടിവയ്‌പിൽ പരിക്കേറ്റതിനെ തുടര്‍ന്ന് ഇവരെ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് സൗദി ആഭ്യന്തര സുരക്ഷാ വക്താവ് അറിയിച്ചു. ഖാത്തിഫിലെ തറൂത്തിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഒരു വീട്ടില്‍ നിന്ന് ഇവരെ പിടികൂടാനായത്. സുരക്ഷാ സേന ഇവരോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും സൈന്യത്തിന് നേർക്ക് ആക്രമണം നടത്തുകയായിരുന്നു.
















