തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന വീട്ടമ്മ കഴുത്ത് മുറിച്ച് ജീവനൊടുക്കി. കൂറ്റ്യേരി പുഴക്കര വീട്ടില്‍ തങ്കമണി(46)ആണ് ജീവനൊടുക്കിയത്. പനിബാധിച്ച് കഴിഞ്ഞ 7 മുതല്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തങ്കമണിക്ക് കഴിഞ്ഞദിവസം നടത്തിയ പരിശോധനയില്‍ സ്ഥിരീകരിച്ചിരുന്നു. ഇതില്‍ മനംനൊന്താണ് ജീവനൊടുക്കിയതെന്ന് കരുതുന്നു. മൂത്ത സഹോദരി സരോജിനിക്കൊപ്പം ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ഇവര്‍ ഇന്നലെ വെളുപ്പിന് കുളിമുറിയില്‍ പോയതായിരുന്നു. ഏറെ വൈകിയും പുറത്തുവരാഞ്ഞതിനെ തുടര്‍ന്ന് വാതില്‍ തുറന്നു നോക്കിയപ്പോഴാണ് കഴുത്തറുത്ത നിലയില്‍ കണ്ടത്. ഉടന്‍ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തളിപ്പറമ്പ് വൈദ്യുതി ഓഫീസിലെ രാമചന്ദ്രനാണ് ഭര്‍ത്താവ്. മക്കള്‍: ശരത്ത്, ശ്രുതി. മറ്റ് സഹോദരങ്ങള്‍: നാരായണന്‍, പ്രീത.
















