കണ്ണൂര്‍: ലാളിച്ച് വളര്‍ത്തിയ മക്കളില്‍ നിന്ന് സ്‌നേഹവും സംരക്ഷണം ലഭിക്കാത്ത മാതാവ് അധികാരികളുടെ കനിവ് തേടുന്നു. സിറ്റി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ അണ്ടത്തോടിന് സമീപത്ത് താമസിച്ചിരുന്ന മാടപ്പുരയില്‍ സി.സഫിയബി (64) യാണ് മക്കളുടെ സംരക്ഷണം ലഭിക്കാതെ വാടകക്ക് താമസിക്കുന്നത്. ലണ്ടനിലുള്ള മകന്‍ അഷ്‌റഫ്, ഓട്ടോ െ്രെഡവര്‍ മന്‍സൂര്‍, ആയിക്കര മല്‍സ്യമാര്‍ക്കറ്റില്‍ റൈറ്ററായി ജോലിചെയ്യുന്ന ലത്തീഫ്, മകള്‍ റഷീദ എന്നിവര്‍ സംരക്ഷിക്കാതെ തെരുവിലിറക്കിയെന്ന് കാണിച്ചാണ് എസ്പിക്കും ജില്ലാകലക്ടര്‍ക്കും എഡി എമ്മിനും പരാതി നല്‍കിയത്. പരാതിയിന്‍മേല്‍ അന്വേഷണം നടത്തിയപ്പോള്‍ മക്കള്‍ ഉമ്മയെ ഉപേക്ഷിച്ചകാര്യം അറിഞ്ഞിട്ടും അവര്‍ക്ക് സുരക്ഷിതമായി വീട്ടില്‍ താമസിക്കാനുള്ള സാഹചര്യമൊരുക്കി കൊടുക്കുന്നതിന് പകരം അധികാരികള്‍ മക്കളോട് അവര്‍ക്ക് സംരക്ഷണ ചെലവ് നല്‍കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നുവെന്ന് സഫിയാബി പറയുന്നു.
അണ്ടതോടില്‍ പത്ത് വര്‍ഷത്തോളം വാടകക്ക് താമസിച്ചതിന് ശേഷം വെത്തിലപ്പള്ളിയില്‍ എസ്എഫ്എസ് സ്‌കൂളിന് പരിസരത്ത് സ്വന്തമായി വീടെടുത്തിരുന്നു. എന്നാല്‍ ലത്തീഫ് ഈ വീട് സ്വന്തമാക്കിയശേഷം വീട് വില്‍പ്പന നടത്തുകയും ഒരു വിഹിതം തരാമെന്നും ജീവിതകാലം മുഴുവന്‍ കൂടെ താമസിക്കാന്‍ അവകാശം നല്‍കാമെന്നും പറഞ്ഞു. വാങ്ങി. എന്നാല്‍ ഈ വീട്ടില്‍ തന്നെ താമസിക്കാന്‍ അനുവദിക്കില്ലെന്നും ഇത് കാരണം മരക്കാര്‍കണ്ടിയില്‍ വീട് വാടകയ്‌ക്കെടുത്ത് താമസിക്കുകയാണെന്നും സഫിയാബി പറഞ്ഞു. ജോലിചെയ്യാനൊന്നും വയ്യാത്ത തനിക്ക് ജീവിക്കാര്‍ ഏറെ പ്രയാസം നേരിടുകയാണ്. മക്കളുടെ സംരക്ഷണം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് ജില്ലാ ഭരണാധികാരികള്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയത്.
















