തിരുവനന്തപുരം: ഭീകര സംഘടനയായ ഐഎസില്‍ ചേരാനായി രാജ്യം വിട്ട തിരുവനന്തപുരം സ്വദേശി നിമിഷയുടെ അമ്മ ബിന്ദുവിനെ ദേശീയ വനിതാകമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ സന്ദര്‍ശിച്ചു. നിമിഷയെ കാണാതായതുമുതലുള്ള കാര്യങ്ങള്‍ ബിന്ദു വനിതാ കമ്മീഷനെ ബോധിപ്പിച്ചു.
കഴിഞ്ഞ ഒന്നര വര്‍ഷമായി മകളെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന് അവര്‍ പറഞ്ഞു. ഐഎസില്‍ പോയ മറ്റുള്ളവരുടെ രക്ഷകര്‍ത്താക്കള്‍ തുടക്കത്തില്‍ അന്വേഷണത്തില്‍ സഹകരിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ ആരും ഇതില്‍ ഇടപെടുന്നില്ലെന്നും അവര്‍ പറയുന്നു.
ഇന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ സംസ്ഥാന പോലീസ് മേധാവിയുമായി കൂടിക്കാഴ്‌ച്ച നടത്തുന്നുണ്ട്. സുപ്രീംകോടതിയില്‍ പരിഗണനയിലുള്ള അഖില കേസുമായി ബന്ധപ്പെട്ട തെളിവെടുപ്പിനായാണ് രേഖാ ശര്‍മ്മ കേരളത്തിലെത്തിയിരിക്കുന്നത്.
















