ഭാരതീയ വിദ്യാനികേതന്‍ 14-ാമത് സംസ്ഥാന കലോത്സവത്തിന്റെ പ്രചരണാര്‍ത്ഥം തയ്യാറാക്കിയ ഫേസ്ബുക്ക് പേജിന്റെ പ്രകാശനം ചലച്ചിത്രതാരം രമേഷ് പിഷാരടി നിര്‍വ്വഹിക്കുന്നു
കാരിക്കോട്: കാരിക്കോട് ശ്രീസരസ്വതി വിദ്യാമന്ദിര്‍ സ്‌കൂളില്‍ ഡിസംബര്‍ 28, 29, 30 തീയതികളില്‍ നടക്കുന്ന ഭാരതീയ വിദ്യാനികേതന്‍ 14-ാമത് സംസ്ഥാന കലോത്സവത്തിന്റെ പ്രചരണാര്‍ത്ഥം തയ്യാറാക്കിയ ഫേസ്ബുക്ക് പേജിന്റെ പ്രകാശനം ചലച്ചിത്ര താരം രമേഷ് പിഷാരടി നിര്‍വ്വഹിച്ചു.
സ്‌കൂള്‍ മാനേജര്‍ കെ.റ്റി. ഉണ്ണികൃഷ്ണന്‍, പ്രവര്‍ത്തകസമിതി അംഗങ്ങളായ വി. ശാന്തലാല്‍, ജി.രഘുനാഥ്, കലോത്സവം കണ്‍വീനര്‍ ജി. രഞ്ജിത് സുഭാഷ് എന്നിവര്‍ പങ്കെടുത്തു.
















