ഇന്‍ഡോര്‍: ഇന്‍ഡോറിലെ ഉദയനഗറില്‍ കൊല്ലപ്പെട്ട ഭാരതസഭയിലെ ആദ്യത്തെവനിതാ രക്തസാക്ഷി സിസ്റ്റര്‍ റാണി മരിയയെ വാഴ്‌ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. വത്തിക്കാനിലെ നാമകരണ നടപടികള്‍ക്കായുള്ള തിരുസംഘത്തിലെ പ്രീഫെക്ട് കര്‍ദ്ദിനാള്‍ ഡോ. ആഞ്ജലോ അമാത്തോയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ഇന്‍ഡോര്‍ സെന്റ് പോള്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ദിവ്യബലിയിലായിരുന്നു പ്രഖ്യാപനം.
സീറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ കല്‍പന ഇംഗ്ലീഷില്‍ വായിച്ചു.
പെരുമ്പാവൂര്‍ പുല്ലുവഴി സ്വദേശിയായ സിസ്റ്റര്‍ റാണി മരിയ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍(എഫ്‌സിസി) സന്യാസിനി സഭാംഗമാണ്. ഇന്‍ഡോര്‍ ഉദയ നഗര്‍ കേന്ദ്രീകരിച്ചായിരുന്നു അവരുടെ സേവനം. 1995 ഫെബ്രുവരി 25ന് ഇന്‍ഡോര്‍ -ഉദയ് നഗര്‍ റൂട്ടില്‍ ബസ് യാത്രക്കിടെ വാടകക്കൊലയാളിയായ സമന്ദര്‍സിംഗാണ് സിസ്റ്റര്‍ മരിയയെ കൊലപ്പെടുത്തിയത്.
















