ന്യൂദൽഹി: ട്രെയിനില്‍ വച്ച് കുത്തേറ്റു മരിച്ച ജുനൈദ് ഖാന്റെ ബന്ധുക്കള്‍ കേസ് തീര്‍പ്പാക്കാന്‍ രണ്ടു കോടി രൂപയും മൂന്നേക്കര്‍ വസ്തുവുമാണ് ആവശ്യപ്പെട്ടതെന്ന് ഹരിയാന സര്‍ക്കാര്‍ പഞ്ചാബ് ഹരിയാന ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. എന്നാല്‍ കുപ്രചാരണമാണെന്നാണ് ജുനൈദിന്റെ കുടുംബത്തിന്റെ അവകാശവാദം.
വല്ലഭ് ഗഡില്‍ വച്ച് ജൂണിലാണ് ജുനൈദ് കൊല്ലപ്പെട്ടത്. ബീഫ് കൈവശം വച്ചതിന്റെ പേരില്‍ തല്ലിക്കൊന്നെന്നാണ് ഒരു വിഭാഗം മാധ്യമങ്ങള്‍ പ്രചരിപ്പിച്ചിരുന്നത്. സീറ്റിനെച്ചൊല്ലിയുണ്ടായ തര്‍ക്കമായിരുന്നു യഥാര്‍ഥ കാരണം. ജുനൈദിന്റെ ബന്ധുക്കള്‍ കേസ് ഒതുക്കാന്‍ പ്രതികളില്‍ നിന്ന് രണ്ടു കോടിയും മൂന്നേക്കര്‍ വസ്തുവുമാണ് ആവശ്യപ്പെട്ടത്.
കേസ് ഒത്തു തീര്‍ക്കാന്‍ ജുനൈദിന്റെ ബന്ധുക്കള്‍ ആഗഹിച്ചിരുന്നു. ഇവര്‍ക്ക് സുരക്ഷയ്‌ക്ക് രണ്ട് ഗണ്‍മാന്‍മാരെ നല്‍കിയിട്ടുണ്ട്. പോലീസിന്റെ സമന്‍സ് കൈപ്പറ്റാന്‍ പോലും ജുനൈദിന്റെ നിതാവ് വിസമ്മതിച്ചു. സര്‍ക്കാര്‍ അറിയിച്ചു.
















