പുതുതലമുറയ്‌ക്ക് ശാസ്ത്രമേഖലയിലുള്ള അഭിരുചി വര്‍ദ്ധിപ്പിക്കാനും കണ്ടുപിടുത്തങ്ങള്‍ക്ക് പ്രചോദനമാകുവാനും ഇത്തരം മേളകള്‍ക്ക് കഴിയുന്നതുകൊണ്ടാണ്, രാജഗിരി പബ്ലിക് സ്‌കൂളില്‍ തന്നെ ജന്മഭൂമിക്ക് എസ്എസ്എഫ്‌കെ നടത്താന്‍ സൗകര്യം ഒരുക്കിയതെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ. വര്‍ഗ്ഗീസ് കാച്ചപ്പള്ളി.
യുവ ശാസ്ത്രജ്ഞരുമായി സംവദിക്കാനും ചിന്താഗതികള്‍ പങ്കുവെയ്‌ക്കാനും ഇതൊരു സുവര്‍ണ്ണാവസരമായിരിക്കും. വ്യത്യസ്തമായി ചിന്തിച്ചു കണ്ടെത്തിയ ആശയങ്ങള്‍, അവയുടെ അവതരണം എന്നിവ കുട്ടികളെപ്പോലെ തന്നെ ഞാനും നോക്കിക്കണ്ടു. ആരു ജയിക്കുമെന്നതിലല്ല, ഓരോ കുട്ടിക്കും തന്റെ കണ്ടെത്തല്‍ എല്ലാവര്‍ക്കുമായി പങ്കുവെയ്‌ക്കാന്‍ കഴിയുന്നുവെന്നതാണ് ശാസ്ത്രമേളകളുടെ വിജയം. പുതിയ ശാസ്ത്രപ്രതിഭകളെ വാര്‍ത്തെടുക്കാന്‍ ജന്മഭൂമി കാണിക്കുന്ന താല്‍പ്പര്യം അഭിനന്ദനാര്‍ഹമാണ്.
ഞങ്ങളുടെ വിദ്യാലയത്തിലെ ഓരോ കുട്ടിയെയും പ്രതിഭകളാക്കി വളര്‍ത്തിയെടുക്കാനാണ് ശ്രമിക്കുന്നത്. ഇതിനായി പലതരത്തിലുള്ള മുന്നൊരുക്കങ്ങളും നടത്തുന്നുണ്ട്. സമസ്തമേഖലയിലും കഴിവ് തെളിയിക്കുന്ന കുട്ടികളെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള എല്ലാ സാഹചര്യങ്ങളും സ്‌കൂളില്‍ ഒരുക്കിയിട്ടുണ്ട്. രാജഗിരിയിലെ ഓരോ കുട്ടിയെയും ആത്മീയ, കല, സാംസ്‌കാരിക, കായിക മേഖലയില്‍ അത്യുന്നയിലെത്തിക്കുന്നതിന് ഞങ്ങള്‍ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
















