വാരാണസി: മുഹമ്മദ് ഫൈസ് ഖാന്‍ വലിയൊരു യാത്രയിലാണ്, 12000 കിലോമീറ്റര്‍ യാത്ര കശ്മീരിലെ ലേ മുതല്‍ കന്യാകുമാരി വരെ. ഗോ സേവാ സദ്ഭാവന പദയാത്ര. ഗോക്കളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം. പശുക്കളെ വളര്‍ത്തേണ്ടതിന്റെ ആവശ്യം, പാലിന്റെയും പാലുല്‍പ്പന്നങ്ങളുടെയും ഔഷധ ഗുണം തുടങ്ങിയവയൊക്കെ വിവരിച്ച് യാത്ര മുന്നേറുകയാണ്.
റായിപ്പൂര്‍ സ്വദേശിയുടെ യാത്ര ഇതിനകം 2100 കിലോമീറ്റര്‍ പിന്നിട്ട് വാരാണസി എന്ന കാശിയില്‍ എത്തിക്കഴിഞ്ഞു. ഇത്രയും ദൂരം താണ്ടാന്‍ ഇദ്ദേഹമെടുത്തത് 130 ദിവസം. ദിവസം 20 മുതല്‍ 25 കിലോമീറ്റര്‍ വരെയാണ് നടക്കുക. 2019 ജനുവരിയില്‍ അമൃതസറില്‍ എത്തും. മനുഷ്യരാശിയുടെ സംരക്ഷകയായ ഗോമാതാവിനെ നാം രക്ഷിക്കേണ്ടതുണ്ട്. അതിന്റെ പേരില്‍ പലയിടങ്ങളിലും അക്രമം നടക്കു്‌യാണ്. അതില്‍ വേദനയുണ്ട്. മുഹമ്മദ് പറഞ്ഞു.
സിന്ധു ദര്‍ശന്‍ ഉല്‍സവം നടക്കുന്ന ജൂണ്‍ 24ന് ലേയില്‍ നിന്ന് പുറപ്പെട്ടതാണ്. രണ്ടു ഘട്ടമായാണ് യാത്ര. ജമ്മുകശ്മീര്‍, ഹിമാചല്‍, യുപി, പഞ്ചാബ്, ഉത്തരാഖണ്ഡ്, ബീഹാര്‍, ബംഗാള്‍, ഒഡീഷ, ഢാര്‍ഖണ്ഡ്, ഛത്തീസ് ഗഡ്, മഹാരാഷ്‌ട്ര, തെലങ്കാന, ആന്ധ്ര, തമിഴ്‌നാട് എന്നിവ ആദ്യ ഘട്ടത്തില്‍. കന്യാകുമാരിയില്‍ നിന്ന് കേരളം, കര്‍ണ്ണാടക, ഗോവ, മഹാരാഷ്‌ട്ര. മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, ഹരിയാന, ദല്‍ഹി, പഞ്ചാബ് വഴി മടക്കം.
പ്രധാന കേന്ദ്രങ്ങളിലെല്ലാം ഗോരക്ഷാ ക്‌ളാസുകളും എടുക്കുന്നുണ്ട്. ഏക് ഹീ ആത്മകഥയെന്ന നോവലാണ് ഗോ സംരക്ഷണ യാത്ര നടത്താന്‍ എന്നെ പ്രേരിപ്പിച്ചത്. മുഹമ്മദ് പറയുന്നു. റായ്‌പ്പൂര്‍ സരസ്വതി ശിശു മന്ദിറില്‍ പഠിച്ച് ഹിന്ദിയിലും പൊളിറ്റിക്‌സിലും എംഎ എടുത്ത മുഹമ്മദ് മദ്രസയില്‍ പഠിച്ചിട്ടില്ല. റായ്‌പ്പൂര്‍ ഗവ. കോളേജധ്യാപകനായിരുന്നു. പിന്നെ രാജിവച്ച് ഗോ സംരക്ഷണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയായിരുന്നു. മുസ്‌ളീം രാഷ്‌ട്രീയ മഞ്ചാണ് യാത്രയുടെ സംഘാടകര്‍.
















