ന്യൂദല്‍ഹി: രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ശാസ്ത്ര പ്രതിഭാ പരീക്ഷയായ ‘വിദ്യാര്‍ത്ഥി വിജ്ഞാന്‍ മന്ഥ’ന്റെ മൊബൈല്‍ ആപ്പ് പുറത്തിറക്കി. ദല്‍ഹി മീഡിയാ സെന്ററില്‍ നടന്ന പരിപാടിയില്‍ കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്റ് ഐടി വകുപ്പ് മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനമാണ് ‘വിവിഎം ആപ്പ്’ പുറത്തിറക്കിയത്.
വിദ്യാര്‍ത്ഥികളില്‍ ശാസ്ത്ര, സാങ്കേതിക, ഗണിത താല്‍പര്യം വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരീക്ഷ സംഘടിപ്പിക്കുന്നതെന്ന് വിജ്ഞാന്‍ ഭാരതി സെക്രട്ടറി ജനറല്‍ എ. ജയകുമാര്‍ വ്യക്തമാക്കി. കഴിഞ്ഞ അഞ്ച് വര്‍ഷമായി നടക്കുന്ന പരീക്ഷക്ക് ആദ്യമായാണ് ആപ്പ് ഉപയോഗിക്കുന്നത്.
ഈ മാസം 26ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ്, എന്‍സിഇആര്‍ടി, വിജ്ഞാന്‍ ഭാരതി എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന പരീക്ഷയില്‍ 2078 സെന്ററുകളിലായി 91,000 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും.
















