ന്യൂദല്‍ഹി: ക്ഷയരോഗം മൂലമുള്ള മരണം ഇന്ത്യയില്‍ മുന്‍വര്‍ഷത്തേക്കാള്‍ 15% കുറഞ്ഞു. 2015-ല്‍ 5.17 ലക്ഷം പേര്‍ ക്ഷയം വന്നു മരിച്ചു.
ഈ വര്‍ഷം 4.35 ലക്ഷമാണ്. പുതിയ ക്ഷയരോഗ ബാധ കുറഞ്ഞതായും ലോകാരോഗ്യ സംഘടയുടെ 2017 ലെ ആഗോള ക്ഷയരോഗ റിപ്പോര്‍ട്ട് പറയുന്നു.
ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനത്തിന് നീക്കിവെക്കുന്ന തുക ഇന്ത്യ മൂന്നിരട്ടിയാക്കിയത് ലോകാരോഗ്യ സംഘടന പ്രതേ്യകം പരാമര്‍ശിക്കുന്നു.
















