ലഖ്‌നൗ: താജ്മഹലില്‍ കാവിക്കൊടി ചേര്‍ത്ത് വാട്‌സ്ആപ് വഴി ദൃശ്യം പ്രചരിപ്പിച്ചതിന് ഉത്തര്‍പ്രദേശ് നവ നിര്‍മ്മാണ്‍ സേന തലവന്‍ അമിത് ജാനിയെ അറസ്റ്റ് ചെയ്തു.
കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
മുഖ്യമന്ത്രി യോഗി ആദിത്യനാഥും സര്‍ക്കാരും തന്നെയും കുടുംബത്തേയും ഭകീരരോടെന്നപോലെ പെരുമാറുന്നെന്ന് ജാനി കുറ്റപ്പെടുത്തി.
താജ്മഹല്‍ 17-ാം നൂറ്റാണ്ടില്‍ എന്ന പേരില്‍ ഏഴ് കാവിക്കൊടികള്‍ ചേര്‍ത്ത കെട്ടിടത്തിന്റെ ചിത്രമാണ് പ്രചരിപ്പിച്ചത്.
















