അയര്‍ക്കുന്നം: അയര്‍ക്കുന്നം ടൗണിലെ കുണ്ടും കുഴിയും യാത്രക്കാരെ വലക്കുന്നു.മണര്‍കാട്-പാലാ റോഡില്‍ അയര്‍ക്കുന്നം ബസ്സ്സ്റ്റാന്റിന് സമീപത്താണ് കുണ്ടും കുഴിയും മൂലം യാത്രക്കാര്‍ ബുദ്ധിമുട്ടുന്നത്.കുഴികളില്‍ വെള്ളം കെട്ടിക്കിടക്കുന്നതോടെ ഇരുചക്രവാഹന യാത്രക്കാര്‍ അപകടത്തില്‍പ്പെടുന്നത് നിത്യസംഭവമാണ്.കുഴിയടക്കണമെന്ന് നാട്ടുകാര്‍ നിരന്തരം ആവശ്യപ്പെടുമ്പോള്‍ താല്‍ക്കാലികമായി മണ്ണിട്ട് കുഴിമൂടും.രണ്ടു ദിവസം കഴിഞ്ഞാല്‍ മണ്ണുനീങ്ങി കുഴി പഴയതുപോലെയാകും.ഉമ്മന്‍ചാണ്ടിയുടെ നിയോജക മണ്ഡലത്തില്‍പ്പെട്ടതാണ് അയര്‍ക്കുന്നം.അര്‍ക്കുന്നം വഴി കടന്നുപോകുന്ന പ്രധാന പാതയിലാണ് യാത്ര ദുഷ്കരമാകുന്ന കുണ്ടും കുഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: