ന്യൂദല്‍ഹി: സര്‍ദാര്‍ വല്ലഭഭായ് പട്ടേലിന്റെ ജന്മവാര്‍ഷികദിനമായ ഒക്‌ടോബര്‍ 31 രാഷ്‌ട്രീയ ഏകതാ ദിവസമായി ആചരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി പട്ടേല്‍ ചൗക്കില്‍ പട്ടേലിന് പുഷ്പാര്‍ച്ചന നടത്തും.
ഏകതാ ദിവസ പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് ഐക്യത്തിനായുള്ള കൂട്ടയോട്ടം ഫ്‌ളാഗ് ഓഫ് ചെയ്യും. കൂട്ടയോട്ടം 1.5 കിലോമീറ്റര്‍ താണ്ടി ഇന്ത്യാ ഗേറ്റില്‍ സമാപിക്കും. ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു, ക്രിക്കറ്റ് താരം മിതാലി രാജ്, ഹോക്കി താരം സര്‍ദാര്‍ സിങ് എന്നിവര്‍ പങ്കെടുക്കും. സംസ്ഥാന, തലസ്ഥാനങ്ങളിലും പരിപാടികള്‍ സംഘടിപ്പിക്കും.
















