ന്യൂദല്‍ഹി: ബ്ലൂവെയില്‍ ഗെയിമിന്റെ ദൂഷ്യഫലങ്ങൾക്കെതിരെ ബോധവത്കരണ പരിപാടികള്‍ സംപ്രേഷണം ചെയ്യണമെന്ന് ദൂരദര്‍ശനോട് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് അപകടകരമായ ഗെയിമിനെതിരെ പരിപാടികള്‍ സംപ്രേക്ഷണം ചെയ്യാന്‍ ആവശ്യപ്പെട്ടത്.
ജീവന് ഭീഷണിയാവുന്ന എല്ലാം ഒഴിവാക്കണ്ടത് തന്നെയാണെന്ന നിരീക്ഷണവും കോടതി നടത്തി. പരിപാടി തയ്യാറാക്കാന്‍ ഒരാഴ്ചത്തെ സമയവും കോടതി അനുവദിച്ചു. 10 മിനുട്ടില്‍ കുറയാതെയുള്ള പരിപാടികളാണ് നിര്‍മ്മിക്കേണ്ടത്. ആഭ്യന്തര വകുപ്പ്, വനിതാ-ശിശു ക്ഷേമ വിഭാഗം, മാനവ വിഭവശേഷി വിഭാഗം, വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം എന്നിവരുമായി കൂടി ആലോചിച്ചു വേണം സ്ക്രിപ്റ്റ് തയ്യാറാക്കാനെന്നും കോടതി നിര്‍ദേശിച്ചു.
കുട്ടികളെയും മാതാപിതാക്കളെയും ഇതിലൂടെ ബോധവത്കരിക്കാനാവണം. മറ്റ് സ്വാകാര്യ ചാനലുകള്‍ക്ക് പരിപാടി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.
















