ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ.ജയലളിതയുടെ മരണത്തില്‍ പൊതുജനങ്ങള്‍ക്ക് പരാതികളുണ്ടെങ്കില്‍ നല്‍കാമെന്ന് അന്വേഷണ കമ്മിഷന്‍. പോയസ് ഗാര്‍ഡനില്‍ ജസ്റ്റിസ് അറുമുഗസ്വാമി തിങ്കളാഴ്ച തെളിവെടുപ്പ് നടത്തുമെന്നും അറിയിച്ചു.
മദ്രാസ് ഹൈക്കോടതിയില്‍നിന്നും വിരമിച്ച ജസ്റ്റിസ് എ അറുമുഗസ്വാമിയുടെ നേതൃത്വത്തില്‍ അന്വേഷണ കമ്മിറ്റി രൂപീകരിച്ച് ജയലളിതയുടെ മരണം അന്വേഷിക്കുമെന്ന ഓര്‍ഡിനന്‍സ് കഴിഞ്ഞ ദിവസം തമിഴ്‌നാട് സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു. മുന്‍പ് തമിഴ്‌നാട് മുഖ്യമന്ത്രി ഇടപ്പാടി കെ. പളനിസ്വാമി, തന്റെ സര്‍ക്കാര്‍ ജയളിതയുടെ മരണകാരണം വെളിച്ചത്തുകൊണ്ടുവരുമെന്ന് പറഞ്ഞിരുന്നു.
പല മാധ്യമങ്ങളും സംഘടനകളും ജയലളിതയുടെ മരണം അന്വേഷിക്കണമെന്ന ആവശ്യവുമായി മുന്നോട്ടുവന്നിരുന്നു.
















