ക്വലാലംപൂര്‍: കഴിഞ്ഞ ദിവസം മലേഷ്യയിലെ സുബാങ്ങ് ജായ സേലങ്കാറില്‍ കെട്ടിടത്തിനു മുകളില്‍ നിന്ന് വീണു മരിച്ചത് തളിപ്പറമ്പ് സ്വദേശിനി ഡോ. ഓമനയെന്ന് സംശയം.
കാമുകന്‍ മുരളീധരനെ ഉൗട്ടിയില്‍ വച്ച് വിഷം നല്‍കി കൊന്ന് കഷണങ്ങളാക്കി സ്യൂട്ട് കേസിലാക്കിയ കേസില്‍ ജാമ്യമെടുത്ത് മുങ്ങിയ കൊടും കുറ്റവാളിയാണ് ഓമന. ഇവരെക്കുറിച്ച് അറിവുള്ളവര്‍ വിവരം നല്‍കണമെന്നഭ്യര്‍ഥിച്ച് മലേഷ്യന്‍ പോലീസ് മാധ്യമങ്ങളില്‍ പരസ്യം നല്‍കിയിരുന്നു. അതില്‍ നിന്നാണ് ഇവര്‍ ഓമനയാണെന്ന സംശയം ഉയര്‍ന്നത്.
96 ജൂലൈയിലാണ് ഓമന എടാടന്‍ കരാറുകാരനായ കാമുകനെ ക്ഷണിച്ചുകൂട്ടി ഉൗട്ടിക്ക് കൊണ്ടുപോയത്. അവിടെ റെയില്‍വേ സ്‌റ്റേഷനിലെ വിശ്രമ മുറിയില്‍ വച്ച് ഇയാളെ കൊന്ന് കഷണങ്ങളാക്കി സ്യൂട്ട് കേസില്‍ നിറച്ചു. ടാക്‌സി വിളിച്ച് സ്യൂട്ട് കേസുമായി കൊടൈക്കനാലിലേക്ക് പോയെങ്കിലും സംശയം തോന്നിയ ഡ്രൈവര്‍ പോലീസിനെ വിവരം അറിയിച്ചു. പോലീസ്എത്തി ഇവരെ അറസ്റ്റു ചെയ്തു. കേസില്‍ 2001 ജാമ്യത്തിലിറങ്ങിയ ഓമന മലേഷ്യക്ക് മുങ്ങി.
ഇവരെ ഇന്റര്‍പോള്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. 92ല്‍ ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മനോരോഗത്തിന് ചകില്‍സിച്ചിരുന്നായി പോലീസ് കണ്ടെത്തിയിരുന്നു.
കാമുകന്‍ തന്നില്‍ നിന്ന് അകലുന്നുവെന്ന് തോന്നിയതാണ് കൊലയ്‌ക്ക് കാരണം. ശസ്ത്രക്രിയയുടെ കൃത്യതയോടെയാണ് ഓമന മുരളീധരന്റെ മൃതദേഹം കഷണങ്ങളാക്കിയത്. ഇവ വഴിക്കെവിടെയെങ്കിലും തള്ളാനായിരുന്നു പരിപാടി.
















