ന്യൂദല്‍ഹി: ഡിവൈഎസ്പി എം.കെ.ഗണപതിയുടെ ദുരൂഹമരണം സംബന്ധിച്ച കേസില്‍ കര്‍ണാടക മന്ത്രിയും മലയാളിയുമായ കെ.ജെ. ജോര്‍ജിനെതിരേ സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
മുന്‍ ഐജിപി പ്രണവ് മൊഹന്തി, മുന്‍ എഡിജിപി എ.എം. പ്രസാദ് എന്നിവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.
കര്‍ണാടകയിലെ മടിക്കേരിയില്‍ 2016 ജൂലൈ 16നാണു ഗണപതിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കേസ് സിബിഐക്കു വിട്ടുകൊണ്ട് സെപ്റ്റംബറിലാണു സുപ്രീംകോടതി ഉത്തരവ് വന്നത്.
















