ചെന്നൈ: പാര്‍ട്ടി പ്രഖ്യാപനത്തെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി നടന്‍ കമല്‍ ഹാസന്‍. ജന്മദിനമായ നവംബര്‍ ഏഴിന് പുതിയ പാര്‍ട്ടി പ്രഖ്യാപനമുണ്ടാകുമെന്നും ഉടന്‍ തന്നെ ഇതിനെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുമെന്നും,ആനന്ദ വികടനില്‍ എഴുതിയ കോളത്തില്‍ കമല്‍ വ്യക്തമാക്കിയതെന്നാണ് സൂചന.
എന്നാല്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും പാര്‍ട്ടി പ്രഖ്യാപനം ഇല്ലെന്നും കമല്‍ പിന്നീട് പറഞ്ഞു. നവംബര്‍ ഏഴിന് നടക്കുന്നത് സാധാരണ പിറന്നാള്‍ ദിനങ്ങളില്‍ ഉണ്ടാകാറുള്ളതു പോലുള്ള ഒത്തുചേരല്‍ മാത്രമാണെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.
















