കണ്ണൂര്‍ : കാരാട്ട് ഫൈസലിന്റെ ഒപ്പം ജയിലില്‍ കിടന്നിട്ടുണ്ടെന്ന് കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ ഒന്നാം പ്രതി ഷഹബാസിന്റെ വെളിപ്പെടുത്തല്‍. തന്റെ ബിസിനസ് പാര്‍ട്ണറാണ് ഫൈസലെന്നും ഷഹബാസ് വ്യക്തമാക്കി. കേസിലെ മറ്റ് പ്രതികളും ഫൈസലിനെതിരെ മൊഴി നല്‍കിയിട്ടുണ്ട്.
സുഹൃത്തും ജനപ്രതിനിധിയും ആയതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ താന്‍ പറഞ്ഞില്ല. ഇതാണ് ഫൈസലിനെതിരെ കോഫെ പോസ ചുമത്താതിരിക്കാന്‍ കാരണം. കാക്കനാട് സബ് ജയിലിലാണ് ഫൈസല്‍ കിടന്നതെന്നും ഷഹബാസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് പാര്‍ട്ടി അന്വേഷിക്കുമെന്ന് ജാഥാ ക്യാപ്ടന്‍ കൂടിയായ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കി.
വാഹനം ഏര്‍പ്പാടാക്കിയത് സിപിഎം പ്രാദേശിക നേതൃത്വമാണെന്നും കോടിയേരി പറഞ്ഞു. കാരാട്ട് ഫൈസലിന്റെ വാഹനം മുമ്പും പാര്‍ട്ടി ഉപയോഗിച്ചിട്ടുണ്ട്. അതില്‍ അപാകതയില്ലെന്നും കോടിയേരി പറഞ്ഞു.
















