ആലപ്പുഴ: കളങ്കിതമന്ത്രി തോമസ് ചാണ്ടിക്കെതിരെ നടപടി എടുക്കാത്തതിലൂടെ തോമസ് ചാണ്ടിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള അവിശുദ്ധബന്ധം വെളിവായെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍.
നിയമ ലംഘനവും കായല്‍ കൈയേറ്റവും നടത്തിയ തോമസ് ചാണ്ടിയുടെ രാജിയാവശ്യപ്പെട്ട് ബിജെപി ജില്ലാ കമ്മിറ്റി നെടുമുടി പൂപ്പള്ളിയില്‍ സംഘടിപ്പിച്ച ഏകദിന സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ സാധാരണക്കാരോടൊപ്പമല്ല പണക്കാര്‍ക്കൊപ്പമാണ്. സമ്പന്നരോട് അമിത പ്രേമമാണ് പിണറായി വിജയന്. മുഖ്യമന്ത്രിയുടെ സ്തുതിപാഠകരായി സിപിഐ അധഃപതിച്ചു, സുരേന്ദ്രന്‍ ആരോപിച്ചു.
സോളാര്‍ – സരിത വിഷയത്തോടെ ചാണ്ടിയുടെ കൈയേറ്റ വിഷയത്തില്‍ ഒത്തുതീര്‍പ്പുണ്ടാക്കി ജനങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണ് കോണ്‍ഗ്രസെന്നും സുരേന്ദ്രന്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ. സോമന്‍ അദ്ധ്യക്ഷനായി.
















