ന്യൂദല്‍ഹി; വിമാനയാത്രകളില്‍, ലഗേജ് ബാഗുകളില്‍( ചെക്ക് ഇന്‍ ബാഗ്) ലാപ്പ് ടോപ്പ് വിലക്കിയേക്കും. ലാപ്പ് അടക്കമുള്ള വലിയ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ എല്ലാം വിലക്കാന്‍ വ്യോമയാന ഏജന്‍സികള്‍ ആലോചിക്കുകയാണ്. ഇവയിലെ ബാറ്ററിയില്‍ നിന്ന് തീപിടിത്തമുണ്ടാകുമെന്ന ആശങ്കയാണ് കാരണം.
ഹാന്‍ഡ് ബാഗുകളിലോ കൈയിലെടുക്കുന്ന ബാഗിലോ ആണെങ്കില്‍ പുക ഉയര്‍ന്നാല്‍ കണ്ടെത്താനും വേഗം കെടുത്താനും കഴിയും. ഇതിനുള്ള പരിശീലനം വിമാനജോലിക്കാര്‍ക്ക് നല്‍കുന്നുമുണ്ട്. ലഗേജിലാണെങ്കില്‍ ഇതറിയാന്‍ വഴിയില്ല. അവ വിമാനത്തിന്റെ അടിയിലെ പ്രത്യേക അറകളിലാണ് വയ്‌ക്കുന്നത്.
















