ന്യൂദല്‍ഹി: അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷ്‌റഫ് ഘനി രാഷ്‌ട്രപതി രാം നാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തി.
ദുര്‍ഘടമായി കാലഘട്ടത്തില്‍ അഫ്ഗാനിസ്ഥാന് നേതൃത്വം നല്‍കിയതില്‍ അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റിന് രാഷ്‌ട്രപതി ആദരവ് രേഖപ്പെടുത്തി.
ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതില്‍ അഷ്‌റഫ് ഘനി വഹിച്ച പങ്കിനെയും രാഷ്‌ട്രപതി പ്രകീര്‍ത്തിച്ചു.
















