ന്യൂദല്‍ഹി: കേന്ദ്രമാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവ്ദേക്കറിന്റെ അമ്മ രജനി ജാവ്ദേക്കര്‍ (92) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ദല്‍ഹി രാംമനോഹര്‍ ലോഹ്യ ആശുപത്രിയിലായിരുന്നു അന്ത്യം.
പൂനയില്‍ ജില്ലാ പരിഷത്ത് സ്‌കൂളില്‍ അധ്യാപികയായിരുന്ന രജനി ജാവ്‌ദേക്കര്‍ക്ക് ജാവ്ദേക്കറെ കൂടാതെ ഒരു മകനും ഒരു മകളുമാണുള്ളത്. കേന്ദ്രമന്ത്രിസഭാംഗങ്ങളും മുതിര്‍ന്ന ബിജെപി നേതാക്കളും ദല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. നിഗംബോധ് ഘട്ടില്‍ സംസ്‌കരിച്ചു.
















