Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ജിഎസ്ടിയുടെ മറവില്‍ റബര്‍ ഉത്തേജക പദ്ധതി നിര്‍ത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2017, 10:04 pm IST
in Business

കോട്ടയം: റബ്ബര്‍വില ഇടിയാന്‍ ഇടയായ സാഹചര്യത്തില്‍ ചെറുകിട കര്‍ഷകരെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ റബര്‍ ഉത്തേജകപദ്ധതി നിര്‍ത്തിവച്ചു. ജിഎസ്ടിയുടെ അപാകതകള്‍ മൂലമാണ് വിതരണം നിര്‍ത്തിവച്ചതെന്നാണ് സര്‍ക്കാര്‍ പ്രചാരണം. എന്നാല്‍ ചെറുകിട റബര്‍ വ്യാപാരികള്‍ക്ക് ജിഎസ്ടി ബാധകമല്ലെന്നിരിക്കെ ജിഎസ്ടിയുടെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതിവിഹിതം കര്‍ഷകര്‍ക്ക് നല്‍കാത്തത് കര്‍ഷകര്‍ക്കിടയില്‍ കേന്ദ്രവിരുദ്ധ വികാരം സൃഷ്ടിക്കാനാണെന്നാണ് ആക്ഷേപം.

പദ്ധതിയുടെ പ്രവര്‍ത്തനം നിലച്ചിട്ട് മാസങ്ങള്‍ പിന്നിട്ടു. 2017 ജൂണ്‍ വരെ മാത്രമാണ് സമാശ്വാസ വിതരണം നടന്നിട്ടുള്ളത്. എന്നാല്‍ ജൂണ്‍മാസം മുതലുള്ള ബില്ലുകള്‍ ലിസ്റ്റുപോലും ചെയ്തില്ല. മെയ് മുതലുള്ള അഞ്ചുമാസത്തെ പണം ലഭിക്കാതെ കര്‍ഷകര്‍ ദുരിതക്കയത്തിലാണ്. അടിസ്ഥാന വിലയായ 150 രൂപയില്‍ താഴെ മാര്‍ക്കറ്റ് വില എത്തുമ്പോള്‍ കര്‍ഷകര്‍ക്ക് സമാശ്വാസമായി ബാക്കി തുക നല്‍കുന്ന പദ്ധതിയായിരുന്നു റബര്‍ ഉത്തേജകപദ്ധതി.

2017 ജൂണ്‍ വരെ 28 ലക്ഷത്തോളം ബില്ലുകളിലൂടെ, വിപണി വിലയും സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിസ്ഥാന വിലയായ 150 രൂപയും തമ്മിലുള്ള വ്യത്യാസം കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കിയിരുന്നു. 4.4 ലക്ഷം കര്‍ഷകര്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും 3.44 ലക്ഷം കര്‍ഷകരെ മാത്രമാണ് പദ്ധതിയില്‍ പരിഗണിക്കപ്പെട്ടത്.

പദ്ധതിയുടെ മൂന്നാം ഘട്ടമാണ് ഇപ്പോള്‍ നടക്കുന്നത്. ആദ്യഘട്ടത്തില്‍ കഴിഞ്ഞ സര്‍ക്കാര്‍ 300 കോടിയും ഈ സര്‍ക്കാര്‍ രണ്ടാംഘട്ടത്തില്‍ 500 കോടിയും കഴിഞ്ഞ ബജറ്റില്‍ 500 കോടിയും അനുവദിച്ചതുള്‍പ്പെടെ 1300 കോടിയാണ് ഇതിനോടകം പദ്ധതിയില്‍ വകയിരുത്തിയത്. രണ്ടു ഘട്ടങ്ങളിലായി 776.24 കോടി രൂപയാണ് വിതരണം ചെയ്തിട്ടുള്ളതായി കണക്കുകള്‍ വ്യക്തമാക്കുന്നത്. രണ്ടാംഘട്ടത്തിന്റെ ബാക്കി തുകയായ 23.76 കോടി രൂപ ഇതുവരെയും കര്‍ഷകര്‍ക്ക് നല്‍കാനായില്ല.

സബ്‌സിഡിക്ക് തടസ്സം നേരിട്ടാല്‍ കര്‍ഷകര്‍ റബര്‍ കൃഷി ഉപേക്ഷിക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടും. ഇങ്ങനെ ആഭ്യന്തര ഉല്പാദനം തകര്‍ത്ത് ഇറക്കുമതിക്കുള്ള അവസരം സൃഷ്ടിക്കാനുള്ള കര്‍ഷകവിരുദ്ധരുടെ ശ്രമങ്ങള്‍ക്ക് ഉദ്യോഗസ്ഥരും സര്‍ക്കാര്‍ സംവിധാനങ്ങളും ഒത്താശചെയ്യുന്നതായാണ് ആക്ഷേപം. സബ്‌സിഡി മുടങ്ങിയതുമൂലം കര്‍ഷകര്‍ ടാപ്പിങില്‍ നിന്ന് പിന്‍മാറിയത് ചെറുകിട റബര്‍ വ്യാപാരികളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള തീരത്ത് പെയര്‍ ട്രോളിങ്ങും ബുള്‍ ട്രോളിങ്ങും വര്‍ദ്ധിച്ചു; മത്സ്യസമ്പത്ത് നശിക്കുന്നു

Kerala

പത്തനംതിട്ടയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ മരിച്ചു

Kerala

സ​ലിം​കു​മാ​റി​ന്റെ സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം വീ​ട്ടു​വ​ള​പ്പി​ൽ; രാവിലെ 9 മുതൽ പറവൂർ ടൗൺഹാളിൽ പൊതുദർശനം

Kerala

‘രക്ഷാപ്രവര്‍ത്തനം’; പോലീസുകാരുടെ ജാമ്യാപേക്ഷയില്‍ വിധി 9ന്

ആലുവയില്‍ തപസ്യ കലാസാഹിത്യ വേദി സുവര്‍ണ ജയന്തി അക്ഷരോത്സവത്തിന്റെ സമാപന സഭ നാടകകൃത്ത് ഫ്രാന്‍സിസ് ടി. മാവേലിക്കര ഉദ്ഘാടനം ചെയ്യുന്നു. കെ. സതീശ് ബാബു, മുരളി പാറപ്പുറം, പ്രൊഫ. പി.ജി. ഹരിദാസ്, സി. രജിത് കുമാര്‍, കെ.കെ. സുധാകരന്‍ എന്നിവര്‍ സമീപം
Kerala

കമ്മ്യൂണിസ്റ്റുകള്‍ പരാജയപ്പെട്ട സിദ്ധാന്തത്തിന് അടയിരിക്കുന്നവര്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

പുതിയ വാര്‍ത്തകള്‍

അണ്ടര്‍ 18 ഏഷ്യാ കപ്പ് ഹോക്കി കിരീടം നേടിയ ഭാരത ടീം

അണ്ടര്‍ 18 ഹോക്കി: ഭാരതത്തിന് മൂന്നാം ഏഷ്യ കപ്പ്

കോട്ടയത്തിനും തൃശൂരിനും മേധാവിത്വം

ചിരിയുടെ മണവാളന്‍ മാത്രമായിരുന്നില്ല എനിക്ക് സലിംകുമാർ, എന്റെ നാടിന്റെ അഭിമാനമായൊരാള്‍: മുഖ്യമന്ത്രി

തപസ്യയുടെ അക്ഷരോത്സവം പരിപാടിക്കെത്തിയ ഫ്രാന്‍സിസ് ടി. മാവേലിക്കരയും ആദരവ് ഏറ്റുവാങ്ങാനെത്തിയ പ്രശസ്ത സിനിമാതാരവും നാടക നടിയുമായ പൗളി വല്‍സനും കണ്ടുമുട്ടിയപ്പോള്‍

വെള്ളാപ്പള്ളി പറയുന്നത് പൊള്ളുന്ന സത്യങ്ങള്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സലീം,നീയിപ്പോള്‍ കരയിപ്പിക്കുകയാണ്’-വൈകാരിക കുറിപ്പുമായി മമ്മൂട്ടി

അക്ഷരോത്സവത്തിന്റെ ഭാഗമായി നടന്ന സാഹിത്യകാര സംഗമം ആഷാ മേനോന്‍ ഉദ്ഘാടനം ചെയ്യുന്നു

തപസ്യ അക്ഷരോത്സവം സമാപിച്ചു; ഓര്‍മകള്‍ ഓടിയെത്തിയ സ്മൃതിസദസ്

സെന്‍സസ് ഡ്യൂട്ടിക്ക് ദിവസവേതന അദ്ധ്യാപകരെ നിയമിക്കണമെന്ന് എന്‍ടിയു

ജമ്മുകശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന് ഭാരതത്തിന്റെ ചുട്ട മറുപടി

ഐശ്വര്യദായകനായ വേട്ടയ്‌ക്കൊരുമകന്‍

നിലവിലെ ഊരാളന്മാര്‍: കുളങ്ങരയത്ത് കൃഷ്ണന്‍ നായര്‍, ആക്കല്‍ ദാമോദരന്‍ നായര്‍, കരിമ്പനയ്ക്കല്‍ ചാത്തോത്ത് സുബ്രഹ്‌മണ്യന്‍ നായര്‍, തിട്ടയില്‍ നാരായണന്‍ നായര്‍ (ചെയര്‍മാന്‍)

കൊട്ടിയൂരിലെ ഊരാളന്മാര്‍: ചരിത്രവും പാരമ്പര്യവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.