Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

തായമ്പകയിലെ കല്ലൂര്‍ക്കാലം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2017, 06:50 pm IST
inVaradyam

                                           കല്ലൂര്‍ ഉണ്ണികൃഷ്ണന്‍ മാരാര്‍

തായമ്പക അടിസ്ഥാനപരമായി ഒരു അനുഷ്ഠാന കലയാണ്. വ്യക്തിപരമായ മനോധര്‍മ്മങ്ങള്‍ പ്രകടിപ്പിക്കാന്‍ പര്യാപ്തമായ രീതിയിലാണ് അതിന്റെ രൂപഘടന. നൂറ്റാണ്ടിന്റെ പഴക്കമുള്ള തായമ്പക മണ്‍മറഞ്ഞ നിരവധി പ്രശസ്ത കലാകാരന്മാരുടെ കൈകളിലൂടെ കാലാനുസൃതമായി പരിവര്‍ത്തന വിധേയമായിട്ടാണ് ഇന്നു കാണുന്ന രീതിയില്‍ അരങ്ങു നിറയുന്നത്. തായമ്പകയ്‌ക്ക് ഈ ന്യൂജെന്‍ കാലത്ത് ഒരുപാട് ആസ്വാദകരുണ്ട്. തായമ്പകയ്‌ക്ക് പുത്തന്‍ ഊര്‍ജ്ജവും ഉണര്‍വ്വും പകര്‍ന്നു നല്‍കുന്ന യുവകലാകാരന്മാരില്‍ പ്രമുഖനാണ് കല്ലൂര്‍ ഉണ്ണികൃഷ്ണന്‍ മാരാര്‍.

കൊട്ടിലെ കനവും സാധകത്തിലെ അസാധാരണത്വവും എണ്ണങ്ങളിലെ മിഴിവും കൈശുദ്ധിയുടെ മികവും ഉണ്ണികൃഷ്ണന്റെ തായമ്പകയെ തിളക്കമുള്ളതാക്കുന്നു. അനായാസമായ അവതരണത്തിലെ സൗന്ദര്യാത്മകതയും മേളം ചോരാത്ത ശൈലിയുമായി ഉണ്ണി തായമ്പക വേദികളില്‍ തിളങ്ങുന്നു. പ്രശസ്ത തായമ്പക കലാകാരനായ കല്ലൂര്‍ രാമന്‍കുട്ടിമാരാരുടെ മകന്‍ എന്നത് ഉണ്ണിയെ സംബന്ധിച്ചിടത്തോളം ഒരു വിശേഷണവും അനുഗ്രഹവുമാണെങ്കിലും മറ്റൊരു തരത്തില്‍ അതൊരു വലിയ വെല്ലുവിളിയുമായിരുന്നു.

മാങ്കുറുശ്ശി ക്ഷേത്രത്തിലെ അച്ഛന്റെ തായമ്പക കളരിയിലെ പരിശീലനം ബാല്യം മുതല്‍ കണ്ടു പരിചയിച്ച ഉണ്ണി തന്റെ ജീവിത വഴിയും അതാണെന്ന് അന്നേ തിരിച്ചറിഞ്ഞിരുന്നു എങ്കിലും അരങ്ങിലെത്താന്‍ പതിനാറു വയസ്സു വരെ കാത്തിരിക്കേണ്ടി വന്നു. അച്ഛന്‍ കല്ലൂര്‍ രാമന്‍കുട്ടിമാരാര്‍ക്ക് മകനെ തന്റെ വഴിയിലേക്ക് കൊണ്ടുവരാന്‍ തീരെ താല്‍പ്പര്യമുണ്ടായിരുന്നില്ല. പഠിത്തത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു അച്ഛന്‍ നല്‍കിയ ഉപദേശം.

എടവമാസം പകുതി മുതല്‍ മാങ്കുറുശ്ശി ക്ഷേത്രത്തില്‍ അച്ഛന്റെ ചെണ്ടക്കളരിയില്‍ നിരവധി ശിഷ്യന്മാര്‍ പങ്കെടുത്തിരുന്നു. എട്ടാമത്തെ വയസ്സില്‍ ഉണ്ണിയും അതിന്റെ ഭാഗമായിത്തുടങ്ങി. തായമ്പക പഠിക്കുന്നത് കണ്ടും കേട്ടും ഉണ്ണി വളര്‍ന്നു. 90 കളില്‍ ശിഷ്യന്മാരുടെ ആഗ്രഹപ്രകാരം കളരി തൃശൂര്‍ കുന്നംകുളത്തിനടുത്ത് വെള്ളറക്കാട്ടേക്ക് മാറ്റി. അവരോടൊപ്പം ഉണ്ണിയും പോയി.

വെള്ളറക്കാട് കളരിയില്‍ വെച്ച് അച്ഛന്റെ ശിഷ്യനും പ്രശസ്ത വാദ്യകലാകാരനുമായ ഇരിങ്ങപ്പുറം ബാബു അവിചാരിതമായി ഉണ്ണി പഠിച്ച എണ്ണങ്ങളൊക്കെ കോര്‍ത്തിണക്കി തായമ്പക രൂപത്തിലാക്കി ആദ്യമായി കൊട്ടിച്ചു നോക്കി. പതിനഞ്ചു ദിവസം കൊണ്ടാണ് ഇത് സാധ്യമായത്.

ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള തായമ്പക കൊട്ടിച്ചു നോക്കിയപ്പോള്‍ കുഴപ്പമില്ലെന്നു കണ്ട അദ്ദേഹം കല്ലൂരാശാനോട് പറഞ്ഞു ഉണ്ണിയുടെ അരങ്ങേറ്റം ഇനിയും വൈകിപ്പിക്കരുതെന്ന്.

ശിഷ്യന്റെ നിര്‍ബന്ധപ്രകാരം മകന്റെ തായമ്പക കേള്‍ക്കാനിടയായ കല്ലൂരാശാന് പക്ഷേ അതു കേട്ടപ്പോള്‍ മുഴുവന്‍ തൃപ്തിയായില്ല. ഒരു പതിനാറു വയസ്സുകാരന്‍ അരങ്ങേറ്റം നടത്തുമ്പോള്‍ ഇങ്ങിനെ പോരെന്നും അല്‍പം വിസ്തരിച്ചാകണമെന്നും പറഞ്ഞ് ഒടുവില്‍ കല്ലൂരാശാന്‍ തന്നെ മകന് തായമ്പക ചിട്ടപ്പെടുത്തിക്കൊടുത്തു.

പതിനാറാമത്തെ വയസ്സില്‍ മാങ്കുറുശ്ശി ഭഗവതി ക്ഷേത്രത്തില്‍ വെച്ച് ഉണ്ണികൃഷ്ണന്‍ തായമ്പക അരങ്ങേറ്റം നടത്തി. ഒന്നേമുക്കാല്‍ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പതിഞ്ഞ ചെമ്പക്കൂറിലായിരുന്നു അരങ്ങേറ്റത്തായമ്പക.അരങ്ങേറ്റത്തിനു ശേഷം ആ വര്‍ഷം തന്നെ 60ല്‍ അധികം വേദികളില്‍ ഉണ്ണി മനം നിറഞ്ഞു കൊട്ടി. ഉത്തമ തായമ്പക കലാകാരനിലേക്ക് ഇനിയും ഏറെ ദൂരം സഞ്ചരിക്കേണ്ടി വരുമെന്ന് ഇതിനിടയില്‍ ഉണ്ണി തിരിച്ചറിഞ്ഞു. അച്ഛനുമൊത്തുള്ള ആദ്യത്തെ ഡബിള്‍ തായമ്പക 17-ാമത്തെ വയസ്സില്‍ കോട്ടായി ബമ്മണൂര്‍ അയ്യപ്പക്ഷേത്രത്തില്‍ വെച്ചായിരുന്നു. ആദ്യമായി ത്രിബിള്‍ തായമ്പക കൊട്ടിയത് മാങ്കുറുശ്ശിയില്‍ അച്ഛനും കലാനിലയം ഉദയന്‍ നമ്പൂതിരിയും ഒത്തായിരുന്നു. ഉദയന്‍ നമ്പൂതിരിയുമൊത്തുള്ള കൂട്ടുകെട്ടാണ് തായമ്പകയില്‍ വഴിത്തിരിവായതെന്ന് ഉണ്ണി പറയുന്നു.

വാദ്യകലയിലെ സകലകലാവല്ലഭനായ പല്ലാവൂര്‍ അപ്പുമാരാരുടെ ശിഷ്യനായതില്‍ അഭിമാനം കൊള്ളുന്ന ഉണ്ണികൃഷ്ണന്‍ തന്നെ ഏറെ സ്വാധീനിച്ച വ്യക്തിയാണ് അദ്ദേഹമെന്നും പറയുന്നു. അച്ഛന്റെ ശുപാര്‍ശ പ്രകാരമാണ് അപ്പുമാരാരുടെ ശിഷ്യനായത്. വ്യത്യസ്ത രീതിയിലാണ് അദ്ദേഹം ശിഷ്യന്മാരെ പഠിപ്പിച്ചിരുന്നത്. നമുക്ക് അരങ്ങത്തു നിന്നു തന്നെ അധ്യയനമാകാം എന്നു പറഞ്ഞ് അദ്ദേഹത്തോടൊപ്പം നിര്‍ത്തി പല വേദികളിലും കൊട്ടിച്ചു. അച്ഛനും പല്ലാവൂര്‍ അപ്പുമാരാരുമൊത്തുള്ള ത്രിബിള്‍ തായമ്പകയും പൂക്കാട്ടിരി ദിവാകരപ്പൊതുവാളുമൊത്തുള്ള തായമ്പകയും ഉണ്ണിയുടെ തായമ്പക വഴിത്താരയിലെ വഴിത്തിരിവുകളാണ്.

അച്ഛനു പുറമേ കലാമണ്ഡലം ബലരാമന്‍, കല്ലേക്കുളങ്ങര അച്ചുതന്‍കുട്ടി, പോരൂര്‍ ഹരിദാസ്, പനമണ്ണ ശശി, പോരൂര്‍ ഉണ്ണികൃഷ്ണന്‍, കല്‍പ്പാത്തി ബാലകൃഷ്ണന്‍, കലാനിലയം ഉദയന്‍ നമ്പൂതിരി, നിധീഷ് ചിറക്കല്‍, തുടങ്ങി പ്രശസ്ത കലാകാരന്മാരുമായി ചേര്‍ന്ന് തായമ്പക അവതരിപ്പിച്ചു പോരുന്നു.

ഇന്ത്യയ്‌ക്കകത്തും പുറത്തുമായി നിരവധി വേദികളില്‍ തായമ്പക അവതരിപ്പിച്ചിട്ടുണ്ട്. 2012 ല്‍ ദുബായില്‍ തിരനോട്ടം പരിപാടിയില്‍ കല്‍പ്പാത്തി ബാലകൃഷ്ണനോടൊത്ത് തായമ്പകയും 2013ല്‍ മലേഷ്യയില്‍ സ്വന്തം പ്രമാണത്തില്‍ മേളവും അവതരിപ്പിച്ചു. 2013ല്‍ മുംബൈ ആസ്ഥാനമായി കേളി സംഘടനയുടെ മോസ്റ്റ് പ്രോമിസിങ് ആര്‍ട്ടിസ്റ്റ് (വാഗ്ദത്ത പ്രതിഭാ) പുരസ്‌കാരം, 2014ല്‍ പാലക്കാട്ട് തായമ്പക ആസ്വാദക സംഘത്തിന്റെ പുരസ്‌കാരം എന്നിവ ഉണ്ണിയെ തേടിയെത്തി.കോങ്ങാട് കടക്കശ്ശേരി നാഗംകുളങ്ങര വാരിയത്ത് അനിതയാണ് ഭാര്യ. മക്കള്‍ പ്രണവ്, പ്രവീണ്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

India

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)
India

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ
India

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

Astrology

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

പുതിയ വാര്‍ത്തകള്‍

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

“ജെന്‍ സീയേ കേള്‍ക്കൂ…അവര്‍ രാജ്യദ്രോഹികളല്ല”: ജെന്‍ സീകളുമായുള്ള സംവാദത്തില്‍ അവരുടെ ഹൃദയം കവര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ ഇനി മൂന്നുമാസം വാഹനമോടിക്കേണ്ട, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

ചങ്കുപ്പൊട്ടിയാണ് കണ്ടിരുന്നത് ; ആറ്റുനോറ്റുണ്ടാക്കിയ വീട് മുങ്ങുന്നത് ഇത് മൂന്നാം തവണ ; പ്രശാന്ത് അലക്സാണ്ടർ

പത്രപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ പത്താം സാക്ഷിയുടെ മൊഴി

മുട്ടയെ പോലും പേടിയാണെങ്കിൽ രാഷ്‌ട്രീയത്തിൽ ഇറങ്ങിയത് എന്തിനാണ് ? മഹുവ മൊയ്ത്രയെ കുടഞ്ഞ് സുപ്രീം കോടതി

അഭിഭാഷകര്‍ കോടതി പരിസരത്ത് മാന്യമായി പെരുമാറണമെന്ന് സുപ്രീം കോടതി

യുപിഐ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ലഭിക്കുന്നത് തുടരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.