Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വിസി നിയമനം നീളുന്നു: കണ്ണൂര്‍ സര്‍വകലാശാല ഭരണം പൂര്‍ണ്ണമായും സിപിഎം നിയന്ത്രണത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2017, 12:31 am IST
in Kannur

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല വിസി നിയമനം നീളുന്നു. ഭരണം പൂര്‍ണ്ണമായും സിപിഎം നിയന്ത്രണത്തില്‍. ഇതോടെ സര്‍വകലാശാലയില്‍ ഗുരുതരമായ ഭരണ പ്രതിസന്ധിയാണ് രൂപം കൊണ്ടിരിക്കുന്നത്. നാഥനില്ലാത്ത അവസ്ഥയില്‍ വിസിക്കു പകരം സുപ്രധാന ഫയലുകള്‍ പരിശോധിക്കുന്നതും തീരുമാനമെടുക്കുന്നതും പാര്‍ട്ടി നോമിനിയായി വിസിയുടെ ഓഫീസ് ചുമതല വഹിക്കുന്ന ഡെപ്യൂട്ടി രജിസ്റ്റാറെന്ന് ആരോപണം.

കണ്ണൂര്‍ വി.സി.യുടെ താത്കാലിക ഉത്തരവാദിത്തമുള്ള എം.ജി.സര്‍വകലാശാലാ വൈസ് ചാന്‍സ്‌ലര്‍ ഡോ. ബാബുസെബാസ്റ്റ്യനെ റബര്‍സ്റ്റാമ്പാക്കിയാണ് പാര്‍ട്ടി ഭരണം. പാര്‍ട്ടിയുടെയും ഭരണാനുകൂല സംഘടനയുടെയും താത്പര്യം സംരക്ഷിച്ച് ഫയലുകളിലെ വിവരം മറച്ചുവച്ചും അപൂര്‍ണമായ ഫയലുകള്‍ സമര്‍പ്പിച്ചും വി.സിക്ക് അയക്കുകയാണെന്ന് സര്‍വ്വകലാശാലയിലെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നു .അമിതമായ രാഷ്ര്ടീയവല്‍ക്കരണം, അഴിമതി, സ്വജനപക്ഷപാതം തുടങ്ങിയയ്‌ക്കു പുറമേ ചട്ടലംഘനങ്ങളും സംബന്ധിച്ച് നിരവധി പരാതികളാണ് അക്കാദമിക് മികവിന്റെ കേന്ദ്രമായി പ്രവര്‍ത്തിക്കേണ്ട സര്‍വകലാശാലയില്‍ നിന്നും ദിനംപ്രതി പുറത്തുവരുന്നത്.

യുജിസി നിയമാവലിയുടെയും കോടതി വിധികളുടെയും കുരുക്കില്‍പെട്ട് വി.സി. നിയമനം അനിശ്ചിതമായി നീളുന്നതിനിടെയാണ്് വിരമിച്ച ഡോ. ഖാദര്‍ മാങ്ങാടിനു പകരം എം.ജി.സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന് കണ്ണൂര്‍ സര്‍വകലാശാലയുടെ അധിക ചുമതല സര്‍ക്കാര്‍ നല്‍കിയത്. ഒപ്പം വൈസ് ചാന്‍സലറുടെ ഓഫീസില്‍ നേരത്തേ ഉണ്ടായിരുന്ന മുഴുവന്‍ യുഡിഎഫ് അനുകൂല സംഘടനായ യൂണിവേഴ്‌സിറ്റി സറ്റാഫ് ഓര്‍ഗനൈസേഷനില്‍പെട്ട ജീവനക്കാരെയും സ്ഥലം മാറ്റി സിപി.എം അനുകൂല ജീവനക്കാരെ നിയമിക്കുകയും ചെയ്തിരുന്നു. നിലവില്‍ മാസങ്ങള്‍ കൂടുമ്പോള്‍ മാത്രമാണ്് ഡോ. ബാബുസെബാസ്റ്റ്യന് കണ്ണൂര്‍ സര്‍വകലാശാലാ ആസ്ഥാനത്ത് എത്താന്‍ സാധിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇടത് അനുകൂല എംപ്ലോയീസ് യൂണിയന്റെ മുതിര്‍ന്ന നേതാക്കളിലൊരാളയ ഡെ.രജിസ്ട്രാര്‍ എം. രാമചന്ദ്രന് പാര്‍ട്ടി നേതൃത്വം ഇടപെട്ട് വി.സിയുടെ ഓഫീസ് ചുമതല നല്‍കിയത്. ഇ.മെയില്‍ മുഖേനയാണ് ഇപ്പോള്‍ വി.സി.യുമായുള്ള സര്‍വകലാശാലാ ഭരണ വിഭാഗത്തിന്റെ ബന്ധം. ഇതേ തുടര്‍ന്നാണ് ഫയലുകളില്‍ കൃത്രിമത്വം നടക്കുന്നതായി ആരോപണങ്ങളുയര്‍ന്നിട്ടുണ്ട്. സമീപത്തുള്ള കാലിക്കറ്റ്, വെറ്ററിനറി, മലയാളം, സര്‍വകലാശാലകളിലെ വി സിമാരെ പരിഗണിക്കാതെ എഴ് ജില്ലയ്‌ക്ക് അപ്പുറത്തുള്ള എം.ജി. സര്‍വകലാശാലാ വി.സിക്ക് ചുമതല നല്‍കിയതിനു പിന്നില്‍ ഭരണം കൈയടക്കാനുള്ള രാഷ്‌ട്രീയ തീരുമാനമാണെന്ന് നേരത്തേ ആരോപണമുയര്‍ന്നിരുന്നു. സാധാരണ തൊട്ടടുത്ത യൂണിവേഴ്‌സിറ്റിയിലെ വിസിമാര്‍ക്കാണ് ഒഴിവു വരുമ്പോള്‍ താത്കാലിക ചുമതല നല്‍കുക. കീഴ്‌വഴക്കവും അതാണ്. കാലിക്കറ്റ് വി.സി. വിരമിച്ചപ്പോള്‍ കണ്ണൂര്‍ വി.സിയായിരുന്ന ഖാദര്‍ മാങ്ങാടിനായിരുന്നു ചുമതല.

കഴിഞ്ഞ ഏപ്രില്‍ മാസം 14 മുതല്‍ പിവിസി ഒപ്പുവെച്ച ഫയലുകള്‍ മുഴുവന്‍ തനിക്ക് മുമ്പാകെ ഹാജരാക്കാന്‍ ബാബു സെബാസ്റ്റ്യന്‍ ഉത്തരവിട്ടതും വിവാദമായിരിക്കുകയാണ്. സ്റ്റാറ്റിയൂട്ട് പ്രകാരം വൈസ് ചാന്‍സിലറുടെ അഭാവത്തില്‍ പ്രൊ.വൈസ് ചാന്‍സിലറാണ് വൈസ് ചാന്‍സിലറുടെ എല്ലാ ജോലികളും ചെയ്യേണ്ടത്. മാത്രമല്ല ചാന്‍സിലര്‍ കൂടിയായ ഗവര്‍ണറുടെ 2016 ഏപ്രില്‍ 3 ലെ കത്ത് എം.ഒ.ജിഎസ്/5 1238/10 പ്രകാരം വൈസ്ചാന്‍സിലറില്‍ നിക്ഷിപ്തമായ അധികാരങ്ങള്‍ ഇദ്ദേഹത്തിന്റെ അഭാവത്തില്‍ പ്രൊവൈസ് ചാന്‍സിലര്‍ക്ക് അധികാരപ്പെടുത്തിയിട്ടുണ്ട്. ഈ ഉത്തരവ് പ്രകാരം കണ്ണൂര്‍ സര്‍വ്വകലാശാല മുന്‍ വൈസ്ചാന്‍സിലര്‍ അബ്ദുള്‍ഖാദര്‍ മാങ്ങാട് നിലനില്‍ക്കെത്തന്നെ പ്രോവൈസ് ചാന്‍സിലര്‍ പ്രഫസര്‍ അശോകന്‍ എല്ലാ ഉത്തരവുകളും ഇറക്കാറുണ്ടായിരുന്നു.

എന്നാല്‍ കഴിഞ്ഞ മാസം 27നാണ് വൈസ് ചാന്‍സിലര്‍ ബാബു സെബാസ്റ്റ്യന്റെ നിര്‍ദ്ദേശ പ്രകാരം സര്‍വ്വകലാശാല രജസ്ട്രാര്‍ വൈസ്ചാന്‍സിലറുടെ അഭാവത്തില്‍ കഴിഞ്ഞ ഏപ്രില്‍ 14 മുതല്‍ നാളിതുവരെ പിവിസി ഉത്തരവിട്ട എല്ലാ ഫയലുകളും വൈസ് ചാന്‍സിലര്‍ മുമ്പാകെ ഹാജരാക്കാന്‍ രജിസ്ട്രാര്‍ സര്‍വ്വകലാശാലയിലെ വിവിധ വിഭാഗങ്ങളുടെ തലവന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഏപ്രില്‍ മുതലുളള ദിവസങ്ങളില്‍ കണ്ണൂര്‍ സര്‍വ്വകലാശാലയുടെ ചുമതലയുണ്ടെങ്കിലും സിന്‍ഡിക്കേറ്റ് യോഗങ്ങളില്‍ പങ്കെടുക്കാന്‍ മാത്രമാണ് വൈസ്ചാന്‍സിലര്‍ ബാബു സെബാസ്റ്റ്യന്‍ എത്താറുള്ളൂ. ഫലത്തില്‍ ഏപ്രില്‍ മുതല്‍ കണ്ണൂര്‍ സര്‍വ്വകലാശാലയുടെ വിസി അവധിയിലാണ്.അതിനിടെ യൂണിവേഴ്‌സിറ്റി വൈസ്ചാന്‍സലറെ തിരഞ്ഞെടുക്കുന്നതിനു നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ച് യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മിക്സ്ചറിലെ കടല തൊണ്ടയില്‍ കുടുങ്ങി; മൂന്ന് വയസുകാരന് ദാരുണാന്ത്യം

India

മതഭീകരവാദത്തിനെതിരെ രാഷ്‌ട്രീയ, സാംസ്‌കാരിക നായകര്‍ മൗനത്തില്‍: ആര്‍. വി. ബാബു

India

ഭാരതത്തിലെ ആദ്യത്തെ സർക്കാർതല എ.ഐ. സർവകലാശാല ബെംഗളൂരുവിൽ വരുന്നു

India

ഷാരൂഖ് ഖാന് അനുകൂലം; സിആർസെഡ് ക്ലിയറൻസിനെതിരായ ഹർജി സുപ്രീം കോടതി തള്ളി

Kerala

റെയില്‍ വികസനം: സര്‍ക്കാര്‍ മാറിയിട്ടും ഭൂമി ഏറ്റെടുക്കലില്‍ പുരോഗതിയില്ല

പുതിയ വാര്‍ത്തകള്‍

വി​യ​റ്റ്നാം ബോ​ട്ട് അ​പ​ക​ടം: മ​രി​ച്ച കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി​ക​ളു​ടെ സം​സ്കാ​രം ഇ​ന്ന്

ഒമ്പതുകാരന്റെ കൈവിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടു; കൊയിലാണ്ടി താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം

നെന്മാറ ഇരട്ടക്കൊലക്കേസ്; പ്രതി ചെന്താമരയ്‌ക്കുള്ള ശിക്ഷാവിധി ഇന്ന്

ആറന്മുള വിമാനത്താവളം: തെരഞ്ഞെടുപ്പു ഫലം വന്നയുടന്‍ നീക്കവും തുടങ്ങി

മേക്കേദാട്ടു അണക്കെട്ട്; തമിഴ്നാടിനെതിരെ അത്തിബെല്ലെ– ഹൊസൂർ അതിർത്തിയിൽ കന്നഡ അനുകൂല സംഘടനകളുടെ ബന്ദ് ഇന്ന്

പള്ളുരുത്തി ഭീകരരുടെ ഒളിത്താവളമാകുന്നു; പ്രവീണ്‍ നെട്ടാരു വധക്കേസിലെ മുഖ്യപ്രതിയുടെ അറസ്റ്റ് ഇവിടെ നിന്ന്

പാകിസ്ഥാന്‍ ഞെട്ടി; സ്വന്തം ഭരണ സംവിധാനം, കറൻസി, ദേശീയ ഗാനം; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ‘ബലൂചിസ്ഥാൻ’

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

സമസ്തയുടെ ആവശ്യങ്ങളും മതവിഭാഗീയ അജണ്ടയും

ഭാരതം-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാര്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍; ഭാരതത്തിനായി തുറക്കുന്നത് വിപുലമായ അവസരങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.