ചെറുപുഴ: പേയിളകിയതിനെ തുടര്‍ന്ന് നാട്ടുകാരെ ഭീതിയിലാഴ്‌ത്തിയ നായ വാഹനമിടിച്ച് ചത്തു. ചുണ്ട, കോലുവളളി പ്രദേശങ്ങളില്‍ ശനിയാഴ്ച വൈകുന്നേരം വളര്‍ത്തുമൃഗങ്ങളെയും വിദ്യാര്‍ത്ഥിയെയും അക്രമിച്ച നായക്കാണ് ദാരുണാന്ത്യം. കോലുവള്ളി ടൗണിനു സമീപം വാഹനത്തിനു നേരെ പാഞ്ഞടുത്ത നായ വാഹനം തട്ടി ചാവുകയായിരുന്നു.
















