ആലക്കോട്: കരുവഞ്ചാല്‍ വൈഎംസിഎയുടെയും കെ.എം.മാത്യു ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സ്‌നേഹ സംഗമം നാളെ രാവിലെ 10ന് കരുവഞ്ചാല്‍ അഭിഷേക് ഓഡിറ്റോറിയത്തില്‍ നടക്കും. മലയോരത്തെ രാഷ്‌ട്രീയ, സാമൂഹ്യ രംഗങ്ങളില്‍ നിറസാന്നിധ്യവും മികച്ച സഹകാരിയുമായ കെ.എം.മാത്യുവിന്റെ ഏഴാം ചരമവാര്‍ഷികത്തോടനുന്ധിച്ചാണ് പരിപാടി നടത്തുന്നത്. മികച്ച സാമൂഹ്യ പ്രവര്‍ത്തകന് കെ.എം.മാത്യു ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ സദ്ഭാവന അവാര്‍ഡ് വൈഎംസിഎ ദേശീയ പ്രസിഡണ്ട് ലബി ഫിലിപ്പ് മാത്യുവിന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നല്‍കും. കെ.സി.ജോസഫ് എംഎല്‍എ, കെ.എം.തോമസ് തുടങ്ങി പ്രമുഖര്‍പങ്കെടുക്കും.
















