Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ജര്‍മ്മനിയെ തകര്‍ക്കാന്‍ കൊളംബിയ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2017, 07:35 pm IST
in Sports

ന്യൂദല്‍ഹി: അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളിന്റെ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. ജയിച്ചാല്‍ അവസാന എട്ടിലൊന്നാവാം, തോറ്റാല്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തേക്കും വഴിതുറക്കും എന്നതിനാല്‍ ആവേശകരമായ പോരാട്ടങ്ങള്‍ക്കാണ് ഇനി മൈതാനങ്ങള്‍ വേദിയാവുക.

പ്രീ ക്വാര്‍ട്ടര്‍ മുതല്‍ക്ക് ഷൂട്ടൗട്ടും കാണാന്‍ കഴിയും. എന്നാല്‍ സീനിയര്‍ ടീമുകള്‍ കളിക്കുന്നതുപോലെ നിശ്ചിത സമയത്ത് സമനിലയിലായാല്‍ പിന്നീട് നല്‍കുന്ന 30 മിനിറ്റ് അധികസമയപോരാട്ടം കൗമാര ലോകകപ്പിലില്ല. നേരത്തെ ഷൂട്ടൗട്ടിലേക്കാണ് കളി കടക്കുക. അണ്ടര്‍ 17 ലോകകപ്പിന്റെ മത്സരഘടനയില്‍ സീനിയര്‍ ലോകകപ്പുമായുള്ള ഏറ്റവും പ്രധാനപ്പെട്ട വ്യത്യാസം ഇതുതന്നെയാണ്.

പ്രീ ക്വാര്‍ട്ടറിലെ ആദ്യ രണ്ട് പോരാട്ടങ്ങള്‍ക്കും വേദിയാകുന്നത് ന്യൂദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം. വൈകിട്ട് അഞ്ചിന് നടക്കുന്ന ക്ലാസ്സിക്ക് മത്സരത്തില്‍ ലാറ്റിനമേരിക്കന്‍ സൗന്ദര്യത്തിന്റെ വക്താക്കളായ കൊളംബിയക്ക് എതിരാളികള്‍ ജര്‍മ്മന്‍ കൗമാര നിര. രണ്ടാം മത്സരത്തില്‍ രാത്രി 8ന് മെക്‌സിക്കോ അമേരിക്കയുമായി ഏറ്റുമുട്ടും.

ഗ്രൂപ്പ് എയില്‍ ഘാനക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് കൊളംബിയ പ്രീ ക്വാര്‍ട്ടിലെത്തിയത്. ആദ്യ കൡയില്‍ ഘാനയോട് 1-0ന് തോറ്റു തുടങ്ങിയ അവര്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യയുടെ പോരാട്ടവീര്യത്തെ 2-1ന് അതിജീവിച്ചു. എന്നാല്‍ മൂന്നാം മത്സരത്തില്‍ അമേരിക്കയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തരിപ്പണമാക്കിയാണ് അവസാന 16-ല്‍ ഒന്നായത്.

മൂന്ന് കളികളില്‍ നിന്ന് അഞ്ച് ഗോളുകള്‍ നേടിയ അവര്‍ രണ്ടെണ്ണം വഴങ്ങുകയും ചെയ്തു. ഇതുവരെ മൂന്ന് ഗോളുകള്‍ നേടിയ ജുവാന്‍ പെനലോസയാണ് ടീമിലെ മുഖ്യ സ്‌ട്രൈക്കര്‍. ഇന്ന് ജര്‍മ്മനിക്കെതിരെയും പെനലോസയുടെ ഫോമിനനുസരിച്ചായിരിക്കും കൊളംബിയുടെ ഭാവി.

അര്‍ദ്ധാവസരങ്ങള്‍ പോലും ഗോളാക്കിമാറ്റാന്‍ കെല്പുള്ളതാരമാണ് അറ്റാക്കിങ് മിഡ്ഫീല്‍ഡറായ പെനലോസ. ഡെയ്ബര്‍ കെയ്‌സിഡോ, ജുവാന്‍ വിദാല്‍ എന്നിവരും മികച്ച സ്‌ട്രൈക്കര്‍മാരാണ്. നായകന്‍ തോമസ് ഗ്വിറ്റരസ്, ആന്ദ്രെ ഫിലിപ്പെ, ബ്രയാന്‍ ഗോമസ്, മാര്‍ട്ടിനസ് പലാസിയോ എന്നിവരാണ് മധ്യനിരയില്‍ കളിനിയന്ത്രിക്കുക.

ഗ്രൂപ്പ് സിയില്‍ ഇറാന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് ജര്‍മ്മനി നോക്കൗട്ടിലേക്ക് യോഗ്യത നേടിയത്. ആദ്യ കൡയില്‍ കോസ്റ്ററിക്കയെ തോല്‍പ്പിച്ച് തുടങ്ങിയ ജര്‍മ്മനിക്ക് ഇറാനെതിരായ രണ്ടാം മത്സരത്തില്‍ അടിതെറ്റി. ടൂര്‍ണമെന്റിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നെന്ന് വിലയിരുത്തപ്പെട്ട ഈ കളിയില്‍ ഇറാന്റെ ജയം മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്കായിരുന്നു.

കൊച്ചിയില്‍ നടന്ന അവസാന മത്സരത്തില്‍ ഗിനിയയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി അവര്‍ ഗ്രൂപ്പില്‍ രണ്ടാമതെത്തി. മൂന്ന് കളികളില്‍ നിന്ന് അഞ്ച് ഗോളുകള്‍ അടിച്ചപ്പോള്‍ വഴങ്ങിയത് ആറെണ്ണം.

താരങ്ങള്‍ നിരവധിയുണ്ടെങ്കിലും വേണ്ടസമയത്ത് അവസരത്തിനൊത്തുയരാന്‍ അവര്‍ക്കാവുന്നില്ല എന്നതാണ് ജര്‍മ്മനിയുടെ തിരിച്ചടി. ഭാവിയിലെ സൂപ്പര്‍താരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന യാന്‍ ഫിറ്റെ ആര്‍പ്പ് രണ്ട് ഗോളുകള്‍ നേടിയിട്ടുണ്ടെങ്കിലും ഇതുവരെ പേരിനൊത്ത പ്രകടനം നടത്തിയിട്ടില്ല.

യാനിക് കെയ്റ്റല്‍, ഡെന്നിസ് ജാസ്‌ട്രെംബ്‌സ്‌കി, നിക്കോളാസ് ക്യൂഹെന്‍, സഹ്‌വേര്‍ഡി സെറ്റിന്‍ എന്നിവരാണ് ടീമിലെ പ്രധാനികള്‍. കോസ്റ്ററിക്കക്കെതിരായ ആദ്യ കളിയില്‍ മാത്രമാണ് പന്ത് കൈവശംവെക്കുന്നതിലും ഷോട്ടുകള്‍ പായിക്കുന്നതിലും മുന്‍തൂക്കം നേടാന്‍ ജര്‍മ്മനിക്ക് കഴിഞ്ഞത്. മറ്റ് രണ്ട് കളികൡലും എതിരാളികളേക്കാള്‍ പിന്നിലായിരുന്നു അവര്‍.

മധ്യനിരയില്‍ മികച്ചൊരു പ്ലേ മേക്കറുടെ അഭാവം കളിക്കളത്തില്‍ നിഴലിക്കുന്നുണ്ട്. അതേപോലെ മധ്യ-മുന്നേറ്റ നിര ഒത്തൊരുമ പ്രകടിപ്പിക്കാത്തതും അവരെ കുഴപ്പത്തിലാക്കുന്നു. എങ്കിലും ചരിത്രത്തിലാദ്യമായി കൗമാര ലോകകപ്പ് ഫുട്‌ബോള്‍ കിരീടം ലക്ഷ്യമിടുന്ന ജര്‍മ്മനിക്ക് മുന്നോട്ടുള്ള പ്രയാണത്തിന് പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് കളത്തിലിറങ്ങിയേ മതിയാവൂ.

അല്ലെങ്കില്‍ ഇത്തവണയും കന്നിക്കിരീടമമെന്ന സ്വപ്‌നം വിദൂരത്താവും. മറുവശത്ത് കൊളംബിയയ്‌ക്കും മുന്നോട്ടുള്ള പ്രയാണത്തിന് ജയിച്ചേ തീരൂ. അതിനാല്‍ ആവേശപ്പോരാട്ടമായിരിക്കും ഇന്ന് നടക്കുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

എംബാപ്പെ മാജിക് വീണ്ടും…സ്വീഡനെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഫ്രാന്‍സ്. എംബാപ്പെയുടെ ബൂട്ടില്‍ നിന്നും രണ്ട് ഗോളുകള്‍

Kasargod

കനത്ത മഴയില്‍ വീട് നിലംപൊത്തി: കാഞ്ഞങ്ങാട് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

Kerala

വരുമാനത്തിന് ക്ഷേത്രങ്ങളിൽ വഴിപാടു നിരക്കു കൂട്ടും, മൈതാനങ്ങൾ വാടകയ്‌ക്ക് കൊടുക്കും: മന്ത്രി മുരളീധരൻ

Kerala

രമേശ് ചെന്നത്തലയുമായി കൂടിക്കാഴ്ച നടത്തി കടകംപള്ളി സുരേന്ദ്രൻ; സന്ദർശനം ശബരിമല സ്വർണകൊള്ള കേസ് നിർണ്ണായക ഘട്ടത്തിലെത്തി നിൽക്കെ

Entertainment

പുരുഷന്മാർക്ക് എന്റെ ജീവിതത്തോട് അസൂയയാണ് ; രണ്ട് സ്ത്രീകളെയും ഞാൻ സ്നേഹിച്ചിരുന്നു, ഇനിയും സ്നേഹിക്കാൻ എനിക്ക് കഴിവുമുണ്ട് ; കമൽഹാസൻ

പുതിയ വാര്‍ത്തകള്‍

തൊഴിലുറപ്പ് വേതനം 401 രൂപയായി വർദ്ധിപ്പിച്ച് മോദി സർക്കാർ; പുതുക്കിയ കൂലി ഇന്നു മുതൽ, ഇനി മുതൽ 125 തൊഴിൽ ദിനങ്ങൾ

കരിമണൽ:ഓഡിറ്റിങ് നടത്തും, വിദഗ്ധ സമിതിയെ പഠിക്കാൻ നിയോഗിക്കും

പള്‍സ് പോളിയോ നിര്‍മ്മാര്‍ജ്ജന യജ്ഞം; അങ്കണവാടി ജീവനക്കാരോട് വിവേചനം, ആശാ വര്‍ക്കര്‍മാര്‍ക്ക് മാത്രം ഇന്‍സെന്റീവ്, പ്രതിഷേധം ശക്തമാവുന്നു

ഇന്ധനവില കുറച്ച് നയാര എനർജി; രാജ്യവ്യാപകമായി പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും കുറച്ചു

മാസപ്പടി കേസ്; അന്വേഷണം മുൻ മന്ത്രി മുഹമ്മദ് റിയാസിലേക്ക്, ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും പരിശോധിക്കാൻ ഇഡി

വി​ഴി​ഞ്ഞ​ത്ത് യു​വ​തി ഭ​ർ​തൃ​വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ; ഭർത്താവിനെ ചോദ്യം ചെയ്യുന്നു

‘വിഴിഞ്ഞം തുറമുഖത്തിലെ അദാനി ഗ്രൂപ്പിന്റെ ഓഹരി വിൽക്കാൻ സർക്കാരിന്റെ അനുമതി വേണം’: മുഖ്യമന്ത്രി

സഹകരണ മേഖലയിൽ രാജ്യത്തെ ആദ്യ വിമാന കമ്പനി ആരംഭിക്കാൻ കേരളം; ‘കോ-കേരളം’ പദ്ധതിയിൽ 200 സഹകരണ സംഘങ്ങൾ പങ്കാളിയാകും

21 മണിക്കൂർ നീണ്ട  പ്രാര്‍ത്ഥനയും പോരാട്ടവും വിഫലം; കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു

നിയന്ത്രണങ്ങൾനീക്കി; പിന്നാലെ ഗ്യാസിന് 183.50 രൂപ കുറച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.