കണ്ണൂര്‍: ജില്ലാ കായികമേളയില്‍ താരങ്ങളായത് എളയാവൂര്‍ സിഎച്ച്എം ഹയര്‍സെക്കന്ററി സ്‌കൂള്‍. ഏഴ് സ്വര്‍ണവും രണ്ട് വെള്ളിയും മൂന്ന് വെങ്കലവും നേടി 44 പോയന്റാണ് എളയാവൂര്‍ സ്‌കൂളിലെ ചുണക്കുട്ടികള്‍ വാരിക്കൂട്ടിയത്. എട്ട് പോയിന്റോടെ ജിഎച്ച്എസ്എസ് ചുഴലി രണ്ടാം സ്ഥാനത്തും എസ്എബിടി ഹൈസ്‌കൂള്‍ തായിനേരി 7 പോയിന്റ് നേടി മൂന്നാം സ്ഥാനത്തും എത്തി.
വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നതിന് സിഎച്ച്എം എളയാവൂര്‍ ആവിഷ്‌കരിച്ച സ്‌പോര്‍ട്‌സ് അക്കാദമിയാണ് കായിക മേഖലയില്‍ നേട്ടമുണ്ടാക്കിയത്. 22 വിദ്യാര്‍ഥികളുള്ള സ്‌പോര്‍സ് അക്കാദമിയാണ് സിഎച്ച്എമ്മിന് ഉള്ളത്. ഇതില്‍ 9 പേര്‍ പെണ്‍കുട്ടികളാണ്. ദേശിയ താരവും സംസ്ഥാന മീറ്റില്‍ പങ്കെടുത്തവരും സിഎച്ച്എം എളയാവൂര്‍ സ്‌പോര്‍ട്‌സ് അക്കാദമിയിലുണ്ട്. സ്‌പോര്‍ട്‌സ് കിറ്റും യാത്രക്കുള്ള പണവും എല്ലാം ഈ കുട്ടികള്‍ക്ക് അക്കാദമിയിലൂടെ ലഭിക്കുന്നു. ടി.ടി.നൗഷാദ് ആണ് സ്‌പോര്‍ട്‌സ് അക്കാദമി ചെയര്‍മാന്‍.
















