തലശ്ശേരി: ഗവ.ബ്രണ്ണന്‍ കോളേജ് പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനയായ ബ്രണ്ണനൈറ്റ്‌സിന്റെ ഈ വര്‍ഷത്തെ അവാര്‍ഡ് പഴയകാല പത്രപ്രവര്‍ത്തകനായ മുഗലാട്ട് രാഘവന് നല്‍കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 10,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ദീപാവലി ദിവസമായ 18 ന് രാവിലെ 11 മണിക്ക് ചേറ്റംകുന്നിലെ മംഗലാട്ട് രാഘവന്റെ വീട്ടിലെത്തി ബ്രണ്ണനൈറ്റ്‌സ് ഭാരവാഹികള്‍ അദ്ദേഹത്തിന് അവാര്‍ഡ് സമ്മാനിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ബ്രണ്ണനൈറ്റ്‌സ് പ്രസിഡണ്ട് പ്രൊഫ.എന്‍.മുകുന്ദന്‍, ജനറല്‍ സെക്രട്ടറി എ.രവി, ട്രഷറര്‍ കെ.പി.ശ്രീധരന്‍, സെക്രട്ടറി എ.സുരേഷ് ബാബു, കോ-ഓര്‍ഡിനേറ്റര്‍ നൂറുല്‍ അമീന്‍ എന്നിവര്‍ പങ്കെടുത്തു.
















