Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മാന്‍ കൊമ്പുകളും ആമകളുമായി നാലംഗ സംഘം അറസ്റ്റില്‍; പിടിയിലായത് അന്താരാഷ്‌ട്ര ബന്ധമുള്ള കണ്ണികളെന്ന് വനം വകുപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2017, 09:28 pm IST
inKannur

കാസര്‍കോട്: അന്താരാഷ്‌ട്ര മാര്‍ക്കറ്റില്‍ കോടികള്‍ വിലവരുന്ന മൂന്ന് മാന്‍കൊമ്പുകളും സംരക്ഷിത ഇനത്തില്‍പെട്ട 11 ആമകളുമായി നാലംഗ സംഘത്തെ കാസര്‍കോട് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. മൊഗ്രാലിലെ മുഹമ്മദ് അബ്ദുല്ല മൊയ്തീന്‍ (46), മൊഗ്രാല്‍പുത്തൂരിലെ വി.ഇമാം അലി (49), മായിപ്പാടിയിലെ കരീം (40), മൊഗ്രാല്‍ കൊപ്രബസാറിലെ ബി.എം.ഖാസിം (55) എന്നിവരെയാണ് ഡിഎഫ്ഒ എം.രാജീവന്‍, കാസര്‍കോട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എന്‍.അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

ഇന്നലെ ഉച്ചയോടെ കുമ്പള പേരാല്‍കണ്ണൂരില്‍ വെച്ചാണ് രണ്ട് ആള്‍ട്ടോ കാറുകളിലായി കലമാന്‍ കൊമ്പുകളും ആമകളുമായി പ്രതികളെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച കാറുകളും പോലീസ് കസ്റ്റഡിയിലെടുത്തു. മുംബൈയിലെ ഒരു സംഘത്തിന് കൈമാറാന്‍ വേണ്ടി മാന്‍കൊമ്പുകളും ആമകളും സുരക്ഷിത സ്ഥലത്തേക്ക് മാറ്റുന്നതിനിടയിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഇവരെ പിടികൂടിയത്. രണ്ട് മാസം മുമ്പ് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കുവേണ്ടി ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അന്വേഷണത്തിലായിരുന്നു. എസ്‌കോര്‍ട്ട് ആയി ബൈക്കില്‍ പോയ സംഘത്തിലെ ചിലര്‍ രക്ഷപ്പെട്ടു. ഉത്തരേന്ത്യയില്‍ പൂജ ആവശ്യത്തിനായും മറ്റും മാന്‍കൊമ്പും ആമകളും ഉപയോഗിക്കുന്നുണ്ടെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പറയുന്നു.

അമേരിക്കയില്‍ മാന്‍കൊമ്പിനും ആമകള്‍ക്കും വലിയ ഡിമാന്റാണുള്ളത്. വിദേശത്തേക്ക് കടത്തിയാല്‍ കോടികളാണ് ഇതിന് വിലവരുന്നത്. ഷെഡ്യൂള്‍ ഒന്ന് ഇനത്തില്‍പ്പെട്ട നാല് വെള്ള ആമകളും ഷെഡ്യൂള്‍ നാല് ഇനത്തില്‍പ്പെട്ട ഏഴ് ബ്ലാക്ക് ആമകളുമാണ് പിടിച്ചെടുത്തവയിലുള്ളത്. അഞ്ചു ലക്ഷത്തിനാണ് ഇവ വില പറഞ്ഞുവെച്ചതെന്ന് പ്രതികള്‍ വനംവകുപ്പ് ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. വന്‍ ശൃംഖലതന്നെ ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അന്വേഷണം വ്യാപിപ്പിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

സംഘത്തില്‍ ഡപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ വി.ആര്‍ ഷാജീവ്, ഫോറസ്റ്റ് ഓഫീസര്‍മാരായ ചന്ദ്രന്‍ നായര്‍, വി.വി.രാജഗോപാലന്‍, എം.കെ.നാരായണന്‍, ബീറ്റ് ഓഫീസര്‍മാരായ കെ.ധനഞ്ജയന്‍, കാഞ്ഞങ്ങാട് റേഞ്ച് ബീറ്റ് ഓഫീസര്‍ ഹരി, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷൗക്കത്ത്, ജോഷി ജോസഫ്, ധനേഷ്, ഡ്രൈവര്‍മാരായ രമേശന്‍, രാഹുല്‍ എന്നിവരും ഉണ്ടായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചേന്തി അനിൽ റൗഡി പട്ടികയിലുള്ള ആൾ; സസ്പെൻ്റ് ചെയ്ത് കോൺഗ്രസ്, പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകൾ

Kerala

‘പിണറായി തീരുമാനിക്കുന്നത് നടപ്പിലാക്കാന്‍ അല്ല സിപിഐ’ ; പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ സി ദിവാകരന്‍

Thiruvananthapuram

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്റിംഗുമായി അല്ലുമോളുണ്ടിവിടെ

ഗുണ്ടകള്‍ അടിച്ചുതകര്‍ത്ത വാഹനം
Thiruvananthapuram

ഓണാഘോഷത്തിന് നേരെ ഗുണ്ടാ ആക്രമണം; മംഗലപുരത്ത് നാലു പേര്‍ക്ക് വെട്ടേറ്റു, നിരവധി വാഹനങ്ങള്‍ തകര്‍ത്തു

Kerala

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞു; ഡിസിസി അംഗം ചേന്തി അനില്‍ അറസ്റ്റില്‍, കോൺഗ്രസിൽ പ്രതിഷേധം ശക്തം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന വ്യാജ പ്രചരണങ്ങൾ നടത്തിയവർ കുടുങ്ങും: ഇന്റർപോളിന് കത്തയക്കില്ല, ഗൂഢാലോചന അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച്

കളിക്കട്ടെ ഇന്ത്യ, ജയിക്കട്ടെ ഇന്ത്യ: ദേശീയ കായിക ദിനമായ ഇന്ന് ഒളിംപ്യൻ പി.ടി. ഉഷ എഴുതുന്നു…

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തന്ത്രപരമായ സ്ഥിരതയും കോർപ്പറേറ്റ് ആസൂത്രണവും: സമ്പൂർണ്ണ രാശിഫലം (29 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.