പാനൂര്‍: കൈവേലിക്കല്‍ അക്രമത്തിന്റെ പേരില്‍ നിരപരാധികളെ പോലീസ് പീഡിപ്പിക്കുന്നതായി പരാതി. കഴിഞ്ഞ ദിവസം വാഹനപരിശോധനയ്‌ക്കിടെ വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന കൊടുവാള്‍ കണ്ടെടുത്തതിനെ തുടര്‍ന്ന് പിടികൂടിയ യുവാക്കളെ മണിക്കൂറുകളോളം പോലീസ് സ്റ്റേഷനില്‍ തടഞ്ഞു വെച്ച് ചോദ്യം ചെയ്യുകയും പീഡിപ്പിക്കുകയുമായിരുന്നു. വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന കൊടുവാള്‍ ആണെന്നും പറഞ്ഞിട്ടും വിദ്യാര്‍ത്ഥികള്‍ കൂടിയായ ഇവരെ രാത്രി 12 മണിക്കു ശേഷമാണ് നിബന്ധനകളോടെ വിട്ടയച്ചത്. എസ്‌ഐ ഷൈജിത്തിന്റെ നേതൃത്വത്തില്‍ പ്രബേഷണറി എസ്‌ഐമാര്‍ അടങ്ങുന്ന സംഘം പീഡിപ്പിച്ചതായാണ് പരാതി.
















