പയ്യാവൂര്‍: പയ്യാവൂര്‍ ഗ്രാമപഞ്ചായത്തില്‍ അടക്കേണ്ടതായ 2017-18 വര്‍ഷത്തെ കെട്ടിട നികുതി, തൊഴില്‍ നികുതി, ലൈസന്‍സ് ഫീസ് എന്നിവ ഗ്രാമപഞ്ചായത്ത് ഓഫീസിലോ താഴെപറയുന്ന നികുതി പിരിവ് ക്യാമ്പിലോ അടക്കേണ്ടതാണെന്നും അല്ലാത്തപക്ഷം തുക ഈടാക്കാന്‍ ജപ്തി, പ്രോസിക്യൂഷന്‍ തുടങ്ങിയ നടപടികള്‍ സ്വീകരിക്കുമെന്നും പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്ന് വരെ ക്യാമ്പുകളില്‍ നികുതി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 20ന് കാഞ്ഞിരക്കൊല്ലി റേഷന്‍ കടയ്‌ക്കു സമീപം, കുന്നത്തൂര്‍ റേഷന്‍ കട, 21ന് ശാന്തിനഗര്‍ ഗ്രന്ഥശാല, 23ന് വാതില്‍മട, ആടാം പാറ പള്ളിക്കു സമീപം, 24ന് പാറക്കടവ്, കുഞ്ഞിപ്പറമ്പ്, 25ന് ചീത്തപ്പാറ, ചതിരംപുഴ, 26ന് മുത്താറിക്കുളം വഞ്ചിയം 27 ന് കണ്ടകശേരി, ചാപ്പക്കടവ്, 30ന് കാട്ടിക്കണ്ടം, മാവുംന്തോട്, 31ന് ചാമക്കാല്‍, ഏറ്റുപാറ. നവംബര്‍ 1ന് ചമതച്ചാല്‍, പൈസക്കരി മേലേ ടൗണ്‍, 2ന് വണ്ണായിക്കടവ്, പൈസക്കരി താഴെ ടൗണ്‍. കാക്കത്തോട് ജംഗ്ഷന്‍.
















