തിരുവനന്തപുരം: സോളാര്‍ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിക്കെതിരെ അവകാശലംഘനത്തിന് പരാതി. കോണ്‍ഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ് കെ. സി. ജോസഫാണ് സ്പീക്കര്‍ക്ക് പരാതി നല്‍കിയത്.
നിയമസഭയുടെ മേശപ്പുറത്ത് വെയ്‌ക്കുന്നതിന് മുമ്പ് തന്നെ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ വെളിപ്പെടുത്തിയത് അവകാശ ലംഘനമാണെന്നാണ് പരാതി. റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ സഭാംഗങ്ങളാണ് ആദ്യം അറിയേണ്ടതെന്ന് പരാതിയില്‍ പറയുന്നു.
ഇതിനിടെ സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പിനായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അപേക്ഷ നല്‍കി. ചീഫ് സെക്രട്ടറിക്കാണ് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയത്.
















