Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇംഗ്ലണ്ട്, ഫ്രാന്‍സ് പ്രീ ക്വാര്‍ട്ടറില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2017, 10:19 pm IST
in Sports

കൊല്‍ക്കത്ത/ഗുവാഹത്തി: കരുത്തരായ ഇംഗ്ലണ്ടും ഫ്രാന്‍സും അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളിന്റെ പ്രീ ക്വാര്‍ട്ടറില്‍. ഗ്രൂപ്പ് ഇയില്‍ ഫ്രാന്‍സും ഗ്രൂപ്പ് എഫില്‍ ഇംഗ്ലണ്ടും തുടര്‍ച്ചയായ രണ്ടാം ജയം നേടിയാണ് അവസാന 16-ല്‍ ഇടംപിടിച്ചത്.ഗുവാഹത്തി ഇന്ദിരാഗാന്ധി അത്‌ലറ്റിക്‌സ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഏഷ്യന്‍ ശക്തികളായ ജപ്പാനെ തോല്‍പ്പിച്ചാണ് ഫ്രാന്‍സ് അടുത്ത റൗണ്ട് ഉറപ്പിച്ചത്.

ഫ്രാന്‍സിനായി രണ്ട് ഗോളുകളും നേടിയ ത് സ്‌ട്രൈക്കര്‍ അമിനെ അമിനെ ഗൗരിയാണ്. 13, 71 മിനിറ്റുകളിലായിരുന്നു അമിനെയുടെ ഗോളുകള്‍.  ഇതോടെ ടൂര്‍ണമെന്റില്‍ അമിനെയുടെ സമ്പാദ്യം നാല് ഗോളുകളായി. ജപ്പാന്റെ ആശ്വാസഗോള്‍ 73-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ മിയാഷിരോ സ്വന്തമാക്കി. പന്തടക്കത്തില്‍ നേരിയ മുന്‍തൂക്കം ജപ്പാനായിരുന്നെങ്കിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതില്‍ ഫ്രാന്‍സായിരുന്നു മുന്നില്‍. ഫ്രാന്‍സ് നാല് ഷോട്ടുകള്‍ ലക്ഷ്യത്തിലേക്ക് പായിച്ചു. അതില്‍ രണ്ടെണ്ണം വലയില്‍ കയറി. അതേസമയം ജപ്പാന് രണ്ട് തവണയേ ഫ്രഞ്ച് ഗോളിയെ പരീക്ഷിക്കാന്‍ കഴിഞ്ഞുള്ളൂ.

പലപ്പോഴും പരുക്കനായ പോരാട്ടത്തില്‍ റഫറി അഞ്ച് തവണയാണ് മഞ്ഞക്കാര്‍ഡ് പുറത്തെടുത്തത്.  ഫ്രാന്‍സിന്റെ മൂന്ന് താരങ്ങള്‍ക്കും രണ്ട് ജപ്പാന്‍ താരങ്ങള്‍ക്കുമാണ് ബുക്കിങ് ലഭിച്ചത്.ആദ്യ മത്സരത്തില്‍ ജപ്പാന്‍ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് കോസ്റ്ററിക്കയെ തകര്‍ത്തപ്പോള്‍ ഫ്രാന്‍സിന്റെ ആദ്യ വിജയം 7-1ന് ന്യൂ കാലിഡോണിയക്കെതിരെയായിരുന്നു. രണ്ട് കളികളില്‍ നിന്ന് ഫ്രാന്‍സിന് ആറ് പോയിന്റും ജപ്പാന് മൂന്ന് പോയിന്റുമാണുള്ളത്. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഫ്രാന്‍സിന് എതിരാളികള്‍ കോസ്റ്ററിക്കയും ജപ്പാന് ന്യൂ കാലിഡോണിയയുമാണ്.ഗ്രൂപ്പ് എഫില്‍ ചിലിയെ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലിറങ്ങിയ ഇംഗ്ലണ്ട് ഇന്നലെ രണ്ടിനെതിരെ മുന്ന് ഗോളുകള്‍ക്ക് മെക്‌സിക്കോയെ തകര്‍ത്ത് രണ്ടാം വിജയം നേടി.

വിജയത്തോടെ ഇംഗ്ലണ്ട് പ്രീ ക്വാര്‍ട്ടറില്‍ ഇടംപിടിച്ചു. ഗോള്‍മഴ കണ്ട കളിയുടെ 39-ാം മിനിറ്റില്‍ ഇംഗ്ലണ്ട് ആദ്യം ലീഡ് നേടി. ബോക്‌സിന് പുറത്തുനിന്ന് ലഭിച്ച ഫ്രീകിക്ക് റിയാന്‍ ബ്ര്യൂസ്റ്റര്‍ വലയിലെത്തിക്കുകയായിരുന്നു. പിന്നീട് 48-ാം മിനിറ്റില്‍ ഫിലിപ്പ് ഫോഡന്‍ ലീഡ് ഉയര്‍ത്തി. ജാഡണ്‍ സാഞ്ചോയുടെ പാസില്‍ നിന്നായിരുന്നു ഫോഡന്‍ ലക്ഷ്യം കണ്ടത്. 55-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ സാഞ്ചോയും ലക്ഷ്യം കണ്ടതോടെ ഇംഗ്ലണ്ടിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയായി. മെകിസിക്കോയുടെ കാര്‍ലോസ് റോബ്ള്‍സിന്റെ ഹാന്‍ഡ്‌ബോളിനെ തുടര്‍ന്നാണ് ഇംഗ്ലണ്ടിന് പെനാല്‍റ്റി ലഭിച്ചത്. കിക്കെടുത്ത സാഞ്ചോയ്‌ക്ക് പിഴച്ചില്ല (3-0).പിന്നീടായിരുന്നു മെക്‌സിക്കോയുടെ മുന്നേറ്റങ്ങള്‍ക്ക് മൈതാനം സാക്ഷ്യം വഹിച്ചത്.

മെക്‌സിക്കന്‍ തിരമാല കണക്കെ അവര്‍ ഇംഗ്ലണ്ട് ബോക്‌സിലേക്ക് തുടര്‍ച്ചയായി മുന്നേറ്റങ്ങള്‍ മെനഞ്ഞു. അതിന്റെ ഫലമായി അഞ്ച് മിനിറ്റിനിടെ രണ്ട് തവണ ഇംഗ്ലണ്ട് വലകുലുക്കാനും അവര്‍ക്കായി. ഡീഗോ ലൈനെസാണ് രണ്ട് ഗോളുകളും നേടിയത്. അതിനുശേഷം ഇംഗ്ലണ്ട് ഗോള്‍ മുഖം പലതവണ വിറപ്പിക്കാന്‍ മെക്‌സിക്കോയ്‌ക്ക് കഴിഞ്ഞെങ്കിലും സമനില ഗോള്‍ വിട്ടുനിന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പള്‍സ് പോളിയോ നിര്‍മ്മാര്‍ജ്ജന യജ്ഞം; അങ്കണവാടി ജീവനക്കാരോട് വിവേചനം, ആശാ വര്‍ക്കര്‍മാര്‍ക്ക് മാത്രം ഇന്‍സെന്റീവ്, പ്രതിഷേധം ശക്തമാവുന്നു

India

ഇന്ധനവില കുറച്ച് നയാര എനർജി; രാജ്യവ്യാപകമായി പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും കുറച്ചു

Kerala

മാസപ്പടി കേസ്; അന്വേഷണം മുൻ മന്ത്രി മുഹമ്മദ് റിയാസിലേക്ക്, ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും പരിശോധിക്കാൻ ഇഡി

Kerala

വി​ഴി​ഞ്ഞ​ത്ത് യു​വ​തി ഭ​ർ​തൃ​വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ; ഭർത്താവിനെ ചോദ്യം ചെയ്യുന്നു

Kerala

‘വിഴിഞ്ഞം തുറമുഖത്തിലെ അദാനി ഗ്രൂപ്പിന്റെ ഓഹരി വിൽക്കാൻ സർക്കാരിന്റെ അനുമതി വേണം’: മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

സഹകരണ മേഖലയിൽ രാജ്യത്തെ ആദ്യ വിമാന കമ്പനി ആരംഭിക്കാൻ കേരളം; ‘കോ-കേരളം’ പദ്ധതിയിൽ 200 സഹകരണ സംഘങ്ങൾ പങ്കാളിയാകും

21 മണിക്കൂർ നീണ്ട  പ്രാര്‍ത്ഥനയും പോരാട്ടവും വിഫലം; കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു

നിയന്ത്രണങ്ങൾനീക്കി; പിന്നാലെ ഗ്യാസിന് 183.50 രൂപ കുറച്ചു

രാജസ്ഥാനിൽ ദല്‍ഹി-മുംബൈ എക്സ്പ്രസ് വേയിൽ ബസ് അപകടം; എട്ട് മരണം, 22 പേർക്ക് പരുക്ക്

കരസേനാ മേധാവിയായായി ജനറല്‍ ധീരജ് സേത്ത് ചുമതലയേറ്റു

ഫിഫ ലോകകപ്പ് 2026: അമേരിക്കയ്‌ക്ക് ബോസ്‌നിയയുടെ വെല്ലുവിളി

നിയമ വിജയവും തൊഴിൽ പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (01 ജൂലൈ 2026) – AI ജ്യോതിഷം

വാഹനാപകടത്തിൽ പരിക്കേറ്റ മുതിർന്ന കോൺഗ്രസ് നേതാവ് പി.എ. മാധവൻ അന്തരിച്ചു

12 ഭാവങ്ങളില്‍ ഭഗവാന്‍ ദര്‍ശനം നല്‍കുന്ന ഇന്ത്യയിലെ ഒരേ ഒരു ക്ഷേത്രം: ഗുരുപവനപുരിയായ ഗുരുവായൂരിനെ കുറിച്ച്…

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയം – സെനഗല്‍ ത്രില്ലര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.