മയ്യഴി: പെണ്‍കുട്ടികളുടെ അവകാശസംരക്ഷണവും ലോകമാകെ പെണ്‍കുട്ടികള്‍ നേരിടുന്ന പ്രശ്‌നപരിഹാര മാര്‍ഗവും ഉദ്‌ബോധിപ്പിച്ചു കൊണ്ട് ഗവ.ഫ്രഞ്ചു ഹൈസ്‌കൂളില്‍ സോഷ്യല്‍ സയന്‍സ് കഌബ്ബിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്‌ട്ര ബാലികാദിനം ആചരിച്ചു. ലിംഗ സമത്വത്തിനും അംഗീകരണത്തിനും സ്ത്രീ സമൂഹത്തിന്റെ വികസനത്തിലുളള പ്രധാന്യം ഉണര്‍ത്തിക്കൊണ്ടാണ് പെണ്‍കരുത്ത് വിഷന്‍ 2030 പരിപാടി സംഘടിപ്പിച്ചത്. ഫാത്തിമ വാജിതയുടെ നേതൃത്വത്തില്‍ നടന്ന സവിശേഷ സ്‌കൂള്‍ അസംബഌയില്‍ കമല ടീച്ചര്‍ ദിനാചരണം ഉദ്ഘാടനം ചെയ്തു. സൂര്യഗായത്രി, ദേവനന്ദ, ശരണ്യ, വി.വിജയി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ദിനാചരണ പ്രതിജ്ഞയെടുത്തു. പ്രധാനാധ്യാപകന്‍ എം.മുസ്തഫ കൗമാരക്കാരുടെ ശാക്തീകരണത്തിന്റെ പ്രധാന്യം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. തുടര്‍ന്ന് പെണ്‍കുട്ടികളുടെ വിവിധ കലാപരിപാടികളുമുണ്ടായി.
















