കണ്ണൂര്‍: ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് കണ്ണൂര്‍ സര്‍വകലാശാലയുമായി സഹകരിച്ച് ‘മതനിരപേക്ഷത, ജനാധിപത്യം’ എന്ന വിഷയത്തില്‍ കണ്ണൂര്‍ കൃഷ്ണമേനോന്‍ സ്മാരക ഗവ. വനിതാ കോളജില്‍ സംഘടിപ്പിച്ച കോളജ് തല ഡിബേറ്റ് മത്സരത്തില്‍ ഡോണ്‍ ബോസ്‌കോ അങ്ങാടിക്കടവ് ജേതാക്കളായി. കണ്ണൂര്‍ കൃഷ്ണമേനോന്‍ സ്മാരക ഗവ. വനിതാ കോളജ് രണ്ടും മടമ്പം പികെഎം കോളജ് ഓഫ് എജുക്കേഷന്‍ മൂന്നും സ്ഥാനം നേടി. മടമ്പം പികെഎം കോളജ് ഓഫ് എജുക്കേഷനിലെ മഞ്ജു കെ.ആര്‍ മികച്ച ഡിബേറ്ററായി തെരഞ്ഞെടുക്കപ്പെട്ടു. കണ്ണൂര്‍ സര്‍വകലാശാലയ്‌ക്ക് കീഴിലെ 10 കോളജുകളാണ് പങ്കെടുത്തത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് അധ്യക്ഷത വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഓമന പങ്കന്‍, എന്‍എസ്എസ് കോ ഓഡിനേറ്റര്‍ പ്രൊഫ. പ്രസാദ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ. പത്മനാഭന്‍, അസി.എഡിറ്റര്‍ സി.പി അബ്ദുല്‍ കരീം എന്നിവര്‍ സംസാരിച്ചു.
ഡിബേറ്റില്‍ കരിവെള്ളൂര്‍ മുരളി മോഡറേറ്ററായി. പ്രൊഫ.ബി.മുഹമ്മദ് അഹമ്മദ്, പ്രൊഫ. സി.ബാലന്‍, ദിനകരന്‍ കൊമ്പിലാത്ത് എന്നിവര്‍ വിധി കര്‍ത്താക്കളായി.
















