മട്ടാഞ്ചേരി: വിദ്യാര്‍ത്ഥിയെ ചൂരല്‍കൊണ്ട് മര്‍ദ്ദിച്ച ട്യൂഷന്‍ അദ്ധ്യാപകനെതിരെ അറസ്റ്റ് ചെയ്തു. പാലസ് റോഡിലെ ട്യൂഷന്‍ ക്ലാസ്സ് അധ്യാപകനായ ഹര്‍ഷാദി(37)നെതിരെയാണ് കേസെടുത്തത്. മട്ടാഞ്ചേരി കൊച്ചുപറമ്പില്‍ ഹര്‍ഷാദിന്റെ മകന്‍ സഫീറി(14)നെ മര്‍ദ്ദിച്ചതിനാണ് കേസ്. മട്ടാഞ്ചേരി ഗുജറാത്തി സ്‌ക്കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് സഫീര്‍. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്നാണ് നടപടി. ചൈല്‍ഡ് ലൈനിലും പരാതി നല്‍കിയിട്ടുണ്ട്. അറസ്റ്റിലായ അദ്ധ്യാപകനെതിരെ വേറെയും കേസുകള്‍ നിലവിലുണ്ട്. അറസ്റ്റ് ചെയ്ത അധ്യാപകനെ ഉടന്‍ ജാമ്യത്തില്‍ വിട്ടയച്ചത് വിവാദമായി.
















