മയ്യഴി : ഇച്ഛാശക്തിയും ദൃഢനിശ്ചയവും ഒന്ന് കൊണ്ട് മാത്രം അപൂര്‍വ്വ രോഗത്തില്‍ നിന്നും മുക്തി നേടുകയും ഒപ്പം വേറിട്ട ഒരു ഒരു സൃഷ്ടി രൂപപ്പെടുകയും ചെയ്ത അസാധാരണത്വത്തെ ആദരിക്കാനും മാതൃകയാക്കാനും കഴിയണമെന്ന് എം.മുകുന്ദന്‍ പറഞ്ഞു. ജീവിതത്തിന്റെ ധൃതി പിടിച്ച ഓട്ടത്തിനിടയില്‍ ഒരപൂര്‍വ്വ രോഗത്തിനടിപ്പെട്ടു ശരീരം മുഴുവനും തളര്‍ന്നു പോയ കുറ്റിയാടി മരുതോങ്കര സ്വദേശിയായ രാസിത് അശോകനെഴുതിയ അനുഭവ കുറിപ്പ് ഭനന്ദി, ഗില്ലന്‍ ബാരിസിന്‍ഡ്രോം’ എന്ന പുസ്തകത്തിന്റെ പതിനഞ്ചാം പതിപ്പ് മാഹിയില്‍ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു. വിജയന്‍ കയനാടത്ത് അധ്യക്ഷത വഹിച്ചു.
ശ്രീനാരായണ കോളജ് ഓഫ് എഡുക്കേഷന്‍ ഹാളില്‍ ‘സാമൂഹ്യ മയ്യഴി’ സംഘടിപ്പിച്ച ചടങ്ങില്‍ വി.രാമചന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.മുകുന്ദനില്‍ നിന്നും ജീവകാരുണ്യ പ്രവര്‍ത്തകയും സിനിമാതാരവുമായ സോണിയ മല്‍ഹാര്‍ പുസ്തകം ഏറ്റുവാങ്ങി. കേരള പരിസ്ഥിതി സംരക്ഷണ സമിതി വൈസ് ചെയര്‍മാന്‍ സുമ പള്ളിപ്പുറം, തണല്‍ ട്രസ്റ്റ് അംഗം സലാം മാസ്റ്റര്‍, എന്‍.കെ.രാമകൃഷ്ണണന്‍, സി.എച്ച്.മുഹമ്മദലി, സി.കെ.രാജലക്ഷ്മി, സി.എച്ച്.പ്രഭാകരന്‍, എന്നിവര്‍ സംസാരിച്ചു. രാസിത്ത് അശോകന്‍ മറുമൊഴി നടത്തി.
















