Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മാലിന്യത്തില്‍നിന്ന് സ്വാതന്ത്ര്യം: മാതൃകയായി കുമളി ഗ്രാമപഞ്ചായത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2017, 01:08 am IST
in Kannur

 

കണ്ണൂര്‍: ശബരിമലയുടെ ഇടത്താവളവും തേക്കടിയുടെ പ്രവേശന കവാടവുമായി സഞ്ചാരികള്‍ ഒഴുകിയിട്ടും മലിനമാവാതെ നാടിനെ കാത്ത മാലിന്യ സംസ്‌കരണത്തിന്റെ മാതൃകയാണ് കുമളി ഗ്രാമപഞ്ചായത്ത്. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ച “മാലിന്യത്തില്‍നിന്ന് സ്വാതന്ത്ര്യം’ എക്‌സിബിഷന്റെ ഭാഗമായി നടത്തിയ ഓപ്പണ്‍ ഫോറത്തില്‍ കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്‍സി ജെയിംസ് നേരിട്ടെത്തിയാണ് തങ്ങളുടെ പഞ്ചായത്തിന്റെ മാതൃക വിശദീകരിച്ചത്. നിരവധിയായ റിസോര്‍ട്ടുകളും ഹോംസ്‌റ്റേകളും സഞ്ചാരികളും വീടുകളും ഉല്‍പാദിപ്പിക്കുന്ന മാലിന്യങ്ങളാല്‍ കുമളിയുടെ ജലാശയങ്ങള്‍ പോലും മലിനമായിരുന്നു. തുടര്‍ച്ചയായ ബോധവത്കരണങ്ങളിലൂടെയും മാലിന്യ സംസ്‌കരണ പ്ലാന്‍ുകള്‍ സ്ഥാപിച്ചുമാണ് ഇത് മാറ്റിയെടുത്തതെന്ന് ആന്‍സി ജെയിംസ് പറഞ്ഞു. നിരന്തരമായ ബോധവത്കരണത്തിലൂടെയും ക്ലസ്റ്റര്‍ യോഗങ്ങളിലൂടെയുമാണ് മാലിന്യം വേര്‍തിരിച്ച് സംസ്‌കരിക്കലിന്റെ പാഠം ട്രാക്കിലായത്. നാലിനം മാലിന്യ സംസ്‌കരണ മാര്‍ഗങ്ങള്‍ സംയോജിപ്പിച്ചാണ് പഞ്ചായത്ത് സമഗ്ര പദ്ധതി വില കൊടുത്തു വാങ്ങിയ മൂന്നേക്കര്‍ സ്ഥലത്ത് നടപ്പിലാക്കിയത്. ആദ്യം നടപ്പിലാക്കിയത് മണ്ണിര കമ്പോസ്റ്റിംഗ് രീതിയാണ്. ഇതിലൂടെ ജൈവമാലിന്യം സംസ്‌കരിക്കുന്നു. ഈ കമ്പോസ്റ്റ് വിറ്റ് ലക്ഷങ്ങളാണ് പഞ്ചായത്തിന്റെ വരുമാനം. മാലിന്യം ശേഖരിക്കാന്‍ റിസോര്‍ട്ടുകളില്‍നിന്ന് 4,000 രൂപയും ഹോംസ്‌റ്റേകളില്‍നിന്ന് 1500 രൂപയും ഫീസ് ഈടാക്കുന്നു. മാലിന്യം കത്തിക്കാന്‍ ഇന്‍സിനറേറ്ററുമുണ്ട്. പ്ലാസ്റ്റിക് മാലിന്യം സംസ്‌കരിക്കാന്‍ റീസൈക്ലിംഗ് യൂനിറ്റ്, ഷ്രഡിംഗ് യൂനിറ്റ് എന്നിവയും പ്രവര്‍ത്തിപ്പിക്കുന്നു. ഗ്രാമപഞ്ചായത്ത് നേതൃത്വത്തിലുള്ള സൊസൈറ്റിയാണ് മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ജില്ലയില്‍ ബ്ലോക്കുകളിലും നഗരസഭകളിലും പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂനിറ്റ് സ്ഥാപിക്കുംകണ്ണൂര്‍: ജില്ലയിലെ 11 ബ്ലോക്ക് പഞ്ചായത്തുകളിലും ഒമ്പത് നഗരസഭകളിലും കോര്‍പറേഷനിലും പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണത്തിന് ഷ്രെഡിംഗ് യൂനിറ്റ് സ്ഥാപിക്കാന്‍ പദ്ധതി തയാറാവുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റും മറ്റ് തദ്ദേശ സ്ഥാപന മേധാവികളും ഇതിന് താല്‍പര്യം പ്രകടിപ്പിച്ചതായി ക്ലീന്‍ കേരള കമ്പനി എംഡി കബീര്‍ ബി.ഹാറൂണ്‍ അറിയിച്ചു. ഗ്രാമപഞ്ചായത്തുകളില്‍നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് ഷ്രെഡിംഗ് യൂനിറ്റിലെത്തിക്കും. അവിടെ വെച്ച് ചെറുക്ഷണങ്ങളാക്കുന്ന പ്ലാസ്റ്റിക് കിലോയ്‌ക്ക് 15 രൂപ നല്‍കി ക്ലീന്‍ കേരള കമ്പനി മുഖേന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് റോഡ് ടാറിംഗിന് നല്‍കും. ക്ലീന്‍ കേരള കമ്പനി ഓഹരി ഉടമകള്‍ക്ക് കിലോയ്‌ക്ക് 18 രൂപയും നല്‍കും. ഇത് ടെന്‍ഡറില്ലാതെ ക്ലീന്‍ കേരള കമ്പനി മുഖേന വാങ്ങാന്‍ കഴിയും. 10 ലക്ഷം രൂപയാണ് ഇതിന്റെ ഏതാണ്ട് ചെലവ്. ഇ-മാലിന്യവും ക്ലീന്‍ കേരള കമ്പനി ശേഖരിക്കുന്നുണ്ട്. വ്യക്തിയായാലും സ്ഥാപനമായാലും തദ്ദേശ സ്ഥാപനമായാലും ഇവ ശേഖരിച്ച് വെച്ചാല്‍ 500 കിലോ ഗ്രാം ഉണ്ടെങ്കില്‍ കമ്പനി വണ്ടിയുമായി വന്ന് നേരിട്ട് ശേഖരിക്കും. ഇ-മാലിന്യത്തിന് ഒരു കിലോ ഗ്രാമിന് 10 രൂപ കമ്പനി നല്‍കും. മാലിന്യം വേര്‍തിരിച്ച് സംസ്‌കരിക്കുക എന്ന സന്ദേശം വിദ്യാര്‍ഥികളിലൂടെ സമൂഹത്തിലാകെ എത്തിക്കുക എന്ന ലക്ഷ്യവുമായി സ്‌കൂളുകളില്‍ ക്ലീന്‍ കേരള കമ്പനി ബോധവത്കരണം നടത്താന്‍ ലക്ഷ്യമിടുന്നതായും എം.ഡി അറിയിച്ചു. ഫോണ്‍:+91 471 321 6600.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാവരിയയുടെ കൊലപാതകം: പൊതുസമൂഹത്തിന്റെ മൗനം അപകടകരം- സന്ദീപ് വാചസ്പതി

World

ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡുകളെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ബ്രിട്ടൻ

Football

പടപ്പുറപ്പാട്: ലോകകപ്പില്‍ ഫ്രാന്‍സ് – സ്‌പെയിന്‍ സെമി, ഇന്നു രാത്രി 12.30ന്

Kerala

വിബി ജി റാം ജി: വികസിത് ഗ്രാമ പഞ്ചായത്ത് പദ്ധതികള്‍ക്ക് പ്രാധാന്യം

India

കുതിക്കാനൊരുങ്ങി ഭാരതത്തിന്റെ ആദ്യ ബുള്ളറ്റ് ട്രെയിന്‍: അടുത്ത വര്‍ഷം ആഗസ്ത് 15 മുതല്‍ ഓടിത്തുടങ്ങും

പുതിയ വാര്‍ത്തകള്‍

കണ്ഠരര് രാജീവരുടെ മകൻ കണ്ഠരര് ബ്രഹ്‌മദത്തന്‍ ശബരിമല തന്ത്രി ആകും; ദേവസ്വം ബോര്‍ഡ് തീരുമാനം ഹൈക്കോടതിയെ അറിയിക്കും

‘രാഹുലും പ്രിയങ്കയും വയനാട്ടിലെ രാഷ്‌ട്രീയ വിനോദസഞ്ചാരികള്‍’ കോണ്‍ഗ്രസ് ജനങ്ങളോട് മാപ്പ് പറയണം: ബിജെപി

യൂട്യൂബർ ‘തൊപ്പി’യെ കാണാനില്ല: സുഹൃത്തുക്കൾ സഹകരിക്കുന്നില്ല, മുൻകൂർ ജാമ്യത്തെ എതിർത്ത് പോലീസ്

രാജ്യസഭയുടെ യഥാർത്ഥ ഭൂരിപക്ഷ സംഖ്യയായ 123 സീറ്റുകൾ തികയ്‌ക്കാൻ ബിജെപിക്ക് ഇനി കേവലം ആറ് സീറ്റുകൾ മാത്രം

ചരിത്രം കുറിക്കാന്‍ അനിൽമേനോൻ ഇന്ന് ബഹിരാകാശത്തേക്ക് ; മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം

ആറന്മുള വിമാനത്താവള പദ്ധതി: വിവാദഭൂമിയില്‍ എയര്‍സ്ട്രിപ്പെന്ന് ഏബ്രഹാം കലമണ്ണില്‍

കായലിലേക്ക് വെള്ളമൊഴുക്കാൻ നിർമിച്ച തുരങ്കത്തിനുള്ളിൽ പാട്ടും ബഹളവുമായി യുവാവ്; നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് പുറത്തെത്തിച്ചു. കയ്യിൽ കഞ്ചാവ്

ഭരണത്തില്‍ നുഴഞ്ഞുകയറാന്‍ സമസ്തയുടെ നീക്കം

ഭാരതത്തിന് ഒരു പൊന്‍തൂവല്‍ കൂടി.ലോര്‍ഡ്‌സ് മൈതാനത്ത് ചരിത്രം തീര്‍ത്ത് റാണിമാര്‍

ഭൂമി ഇടപാടുകളും സാമ്പത്തിക വിജയവും: സമ്പൂർണ്ണ രാശിഫലം (14 ജൂലൈ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.