കണ്ണൂര്‍: കേരളഗാന്ധി സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ ചാല സാധു മെറി കിംഗ്ഡം അമ്യൂസ്‌മെന്റ് പാര്‍ക്കില്‍വെച്ച് ഗാന്ധിജയന്തി ദിനം ആചരിച്ചു. കവിയൂര്‍ രാഘവന്‍ അധ്യക്ഷത വഹിച്ചു. സ്വാതന്ത്ര്യസമരസേനാനി അപ്പനായര്‍ ഉദ്ഘാടനം ചെയ്തു. സാധുപാര്‍ക്ക് എംഡി കെ.വിനോദ് മുഖ്യാതിഥിയായി. ചന്ദ്രന്‍ മുണ്ടക്കാട്, സൗമി മട്ടന്നൂര്‍, അഡ്വ.പി.കെ.രവീന്ദ്രന്‍, എം.എന്‍.നമ്പ്യാര്‍, രമ ബാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















