തലശ്ശേരി: വടക്കുമ്പാട് എച്ച്എസ്എസ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന വിമുക്ത ബോധവല്‍ക്കരണ കലാജാഥ 10 ന് എരഞ്ഞോളി പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളില്‍ എത്തിച്ചേരും. രാവിലെ 10.30 ന് ശ്രീനാരായണ യുപി സ്‌കൂള്‍, 11.30-അരങ്ങേറ്റുപറമ്പ് യുപി, 12.30- എരഞ്ഞോളി വെസ്റ്റ് യുപി, 2.00-കുടക്കളം യുപി, 3.15-പി.സി ഗുരുവിലാസം യുപി എന്നിവിടങ്ങളിലാണ് നടക്കുക. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും നീരാളിപ്പിടുത്തത്തില്‍ നിന്ന് വിദ്യര്‍ത്ഥികളെ മുക്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബോധവല്‍ക്കരണ കലാജാഥ സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.
















