മയ്യില്‍: അനധികൃതമായി മണല്‍ കടത്തുകയായിരുന്ന തോണിയും മണലും പോലീസ് പിടികൂടി. കാട്ടാമ്പള്ളി പുഴയില്‍ നിന്നും മയ്യില്‍ പോലീസാണ് ഇവ പിടികൂടിയത്. മണല്‍ കോരുകയായിരുന്ന തൊഴിലാളികള്‍ പോലീസിനെ കണ്ട് ഓടിരക്ഷപ്പെട്ടു. കഴിഞ്ഞദിവസം ഇതേ കടവില്‍ നിന്നും അഞ്ച് തോണികള്‍ പോലീസ് പിടികൂടിയിരുന്നു.
















