ചൊവ്വ: അപകടത്തില്‍പ്പെടുന്നവരെ ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പായി നല്‍കുന്ന പ്രാഥമിക പരിചരണത്തെക്കുറിച്ചുള്ള ശില്പശാല എന്‍സിസി കാഡറ്റുകള്‍ക്ക് പുതിയ അനുഭവമായി. അശാസ്ത്രീയമായാല്‍ ഉണ്ടാകാവുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളും കാഡറ്റുകള്‍ക്ക് പുതിയ അറിവ് പകരുന്നതായിരുന്നു. ചൊവ്വ ഹയര്‍ സെക്കന്ററി എന്‍സിസിയും ലയണ്‍സ് ക്ലബ്ബ് കണ്ണൂര്‍ ഫോര്‍ട്ട് സിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ശില്പശാലയില്‍ ഡോ.സുള്‍ഫിക്കര്‍ അലിയുടെ ട്രോമാ കെയര്‍ ക്ലാസ്സ് കാഡറ്റുകള്‍ക്ക് വേറിട്ട അനുഭവമായി.
ഗാന്ധിജയന്തി വാരാഘോഷങ്ങളില്‍ വ്യത്യസ്തങ്ങളായ പരിപാടികളാണ് ചൊവ്വ ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്‍സിസി സംഘടിപ്പിച്ചത്. കമ്മ്യൂണിക്കേഷന്‍ സ്‌കില്‍ വളര്‍ത്തുന്ന ശില്‍പ്പശാലക്ക് ലയണ്‍സ് ക്ലബ്ബ് സെക്രട്ടറി നവീന്‍ മനോമോഹന്‍ നേതൃത്വം നല്‍കി. ശില്പശാല പിടിഎ പ്രസിഡന്റ് പി.പി.ബാബു ഉല്‍ഘാടനം ചെയ്തു. എന്‍സിസി ഓഫീസര്‍ കെ.കെ.വിനോദ് കുമാര്‍, ലയണ്‍സ് മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ പ്രൊഫ. മനോമോഹന്‍ എന്നിവര്‍ പ്രസംഗിച്ചു.മേലെചൊവ്വയില്‍ സംഘടിപ്പിച്ച സ്വഛ് ഭാരത് അഭിയാന്‍ റാലിക്ക് കേഡറ്റുകളായ സ്‌നേഹ രാഗ്, നിവേദ്യരാജ്, എം.സല്‍മ എന്നിവര്‍ നേതൃത്വം നല്‍കി. ധര്‍മ്മസമാജം ലോക് നാഥ് റോഡ് ശുചീകരണത്തിന് എന്‍. സുഷാദ്, അഭിജിത് ബിജു, പി.അനുഗ്രഹ് എന്നിവര്‍ നേതൃത്വം നല്‍കി. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ എം.പി.അനില്‍കുമാര്‍ ഉല്‍ഘാടനം ചെയ്തു. കെ .കെ.വിനോദ് കുമാര്‍, പി.പി.ബാബു, ഷാജിത്ത് എന്നിവര്‍ പ്രസംഗിച്ചു. ഒരാഴ്ച നീണ്ടുനിന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ സമാപിച്ചു.
















