കണ്ണൂര്‍: ലേബര്‍ വെല്‍ഫെയര്‍ ഓര്‍ഗനൈസേഷനിലോ ബീഡി വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ഡിസ്‌പെന്‍സറിയിലോ സിനി വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ഡിസ്‌പെന്‍സറിയിലോ രജിസ്റ്റര്‍ ചെയ്തവരും സ്വന്തം പേരിലോ ഭാര്യ/ഭര്‍ത്താവിന്റെ പേരിലോ ആശ്രയിച്ച് കഴിയുന്ന കുടുംബാംഗങ്ങളുടെ പേരിലോ സ്വന്തം വീടില്ലാത്തവരുമായവര്‍ക്ക് ഹൗസിംഗ് സബ്‌സിഡിക്ക് അപേക്ഷ ക്ഷണിച്ചു. ഒന്നര ലക്ഷം രൂപയാണ് സബ്‌സിഡി. വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. കേന്ദ്ര ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റ് മന്ത്രാലയം, വെല്‍ഫെയര്‍ കമീഷണറുടെ ഓഫീസ്, ലേബര്‍ വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍, താണ, കണ്ണൂര്‍-12. ഫോണ്‍: 0497 2700995/2705012.
















