Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോപ്പുലര്‍ ഫ്രണ്ട് സമ്മേളനം: സാമ്പത്തിക ഉറവിടം കേന്ദ്ര ഏജന്‍സി അന്വേഷിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2017, 10:30 pm IST
in Kerala

തിരുവനന്തപുരം: കോടികള്‍ പൊടിച്ച് പോപ്പുലര്‍ഫ്രണ്ട് തലസ്ഥാനത്ത് സമ്മേളനം നടത്താന്‍ ഉപയോഗിച്ച ഫണ്ടിന്റെ ഉറവിടത്തെ സംബന്ധിച്ച് കേന്ദ്രഏജന്‍സി അന്വേഷിക്കും. വിദേശപണം കേരളത്തിലേക്ക് ഒഴുകിയതായാണ് കേന്ദ്രരഹസ്യാന്വേഷണ വിഭാഗത്തിന്റെ നിഗമനം.

നിരവധി മഹാസമ്മേളനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള തലസ്ഥാനവാസികള്‍ ഇത്തരത്തില്‍ പണം ഒഴുക്കിയുള്ള സമ്മേളനം ആദ്യമായാണ് കാണുന്നത്. പ്ലാസ്റ്റിക് വിമുക്ത നഗരമായ തിരുവനന്തപുരത്ത് ആയിരക്കണക്കിന് ഫ്‌ളക്‌സുകളാണ് സ്ഥാപിച്ചത്.

കേരളത്തിന്റെ അങ്ങേയറ്റം മുതലുള്ളവരെ പോപ്പുലര്‍ഫ്രണ്ടുകാരുടെ സ്വന്തം ചെലവില്‍ വാഹനം വാടകയ്‌ക്ക് എടുത്ത് തിരുവനന്തപുരത്ത് എത്തിച്ചു. എസി വോള്‍വോ ബസുകളാണ് യാത്രയ്‌ക്കായി ഒരുക്കിയത്. തലസ്ഥാനത്ത് എത്തിയവരെ മുന്തിയ ഹോട്ടലുകളാണ് സ്വീകരിച്ചത്.

ഘോഷയാത്രയ്‌ക്ക് മാറ്റുകൂട്ടുന്നതിന് ലക്ഷങ്ങള്‍ ചെലവഴിച്ച് സമകാലിക സംഭവവികാസങ്ങള്‍ പ്രമേയമാക്കി നിശ്ചലദൃശ്യങ്ങളും ഒരുക്കി. ജനപങ്കാളിത്തമുണ്ടെന്ന് കാട്ടാന്‍ നൂറുകണക്കിന് കലാകാരന്മാരെ ഉപയോഗിച്ച് കലാരൂപങ്ങളും അണിനിരത്തി. രണ്ടുദിവസം മുമ്പുതന്നെ പോപ്പുലര്‍ ഫ്രണ്ടിന്റെ നൂറുകണക്കിന് വാളന്റിയര്‍മാര്‍ കൊടികളുമായി റോഡില്‍ നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു.

സമ്മേളന ദിവസം ട്രാഫിക് പോലീസിനെ നോക്കുകുത്തിയാക്കി അത്യാധുനിക ട്രാഫിക് കണ്‍ട്രോള്‍ സ്റ്റിക്കുമായി റോഡിലിറങ്ങിയ വാളന്റിയര്‍മാര്‍ ഗതാഗത തടസ്സം സൃഷ്ടിച്ചു. അവരുടെ വാഹനങ്ങള്‍ മാത്രം കടത്തി വിട്ട് മറ്റു വാഹനങ്ങള്‍ തടഞ്ഞത് പ്രതിഷേധത്തിന് ഇടയാക്കി. ആധുനിക ട്രാഫിക് കണ്‍ട്രോള്‍ സ്റ്റിക്കുകള്‍ വാളന്റിയര്‍മാര്‍ക്ക് ലഭ്യമാക്കുന്നതിനും ലക്ഷങ്ങളാണ് ചെലവാക്കിയത്.

കോടിക്കണക്കിന് രൂപ ചെലവിട്ട്, ഭീകരവാദ സംഘടനയല്ല തങ്ങളെന്ന് സ്ഥാപിക്കാന്‍ നടത്തിയ സംസ്ഥാന സമ്മേളനത്തിന്റെ സാമ്പത്തിക ഉറവിടം വെളിപ്പെടുത്താന്‍ സംഘടന നിര്‍ബന്ധിതമാകുന്നതോടെ നിയമക്കുരുക്ക് കൂടുതല്‍ മുറുകും.

എന്‍ഐഎക്കു പുറമെ കേരളം, കര്‍ണാടകം, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ പോലീസ് ഇന്റലിജന്‍സ് വിഭാഗവും യാത്രയുടെ സാമ്പത്തിക ഇടപാടുകള്‍ നിരീക്ഷിച്ചിട്ടുണ്ട്. ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ചില കേസുകളില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ബന്ധമുണ്ടെന്ന എന്‍ഐഎ കണ്ടെത്തലാണ് ആഭ്യന്തരമന്ത്രാലയം മുഖവിലയ്‌ക്കെടുക്കുന്നത്. കുറേക്കാലമായി ഇവരുടെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്.

ജനം ടിവി വാഹനത്തിന് നേരെ ആക്രമണം

തിരുവനന്തപുരം: ജനം ടിവിയുടെ വാഹനത്തിന് നേരെ പോപ്പുലര്‍ഫ്രണ്ടിന്റെ ആക്രമണം. തിരുവനന്തപുരത്ത് പോപ്പുലര്‍ഫ്രണ്ടിന്റെ മഹാസമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയവരാണ് ആക്രമണം അഴിച്ചുവിട്ടത്. ജോലി കഴിഞ്ഞ് ഈഞ്ചയ്‌ക്കലുള്ള പ്രധാന ഓഫീസിലേക്ക് മടങ്ങവെ വാഹനം തടുത്ത് നിര്‍ത്തി ആക്രമിക്കുകയായിരുന്നു.

ഈ സമയം വാഹനത്തില്‍ ഡ്രൈവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. പോലീസ് നോക്കിനില്‍ക്കെയായിരുന്നു ആക്രമണം. ഡ്രൈവര്‍ സമയോചിതമായി ഇടപെട്ട് വാഹനവുമായി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. വാഹനത്തിന് കേടുപാടു സംഭവിച്ചു.

സമ്മേളനത്തിന് വാഹനങ്ങള്‍ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് പോലീസുമായും മറ്റു യാത്രക്കാരുമായും പോപ്പുലര്‍ ഫ്രണ്ട് വാളന്റിയര്‍മാര്‍ കൊമ്പുകോര്‍ത്തു. പല സ്ഥലങ്ങളിലും ഗതാഗത നിയന്ത്രണം ബലമായി പോലീസില്‍ നിന്ന് വാളന്റിയര്‍മാര്‍ ഏറ്റെടുത്തു.

തുടര്‍ന്ന് സമ്മേളനത്തിനെത്തുന്ന വാഹനങ്ങളെ മാത്രം കടത്തിവിടാന്‍ ശ്രമിച്ചത് വന്‍ ഗതാഗതക്കുരുക്കിന് കാരണമായി. ഇത് ചോദ്യംചെയ്ത പോലീസുകാരോട് പ്രവര്‍ത്തകര്‍ തട്ടിക്കയറി.

മണിക്കൂറുകളോളം അനാവശ്യ ഗതാഗതതടസ്സം സൃഷ്ടിച്ച വാളന്റിയര്‍മാര്‍ക്ക് നേരെ യാത്രക്കാര്‍ ക്ഷുഭിതരാകുകയും ഡ്യൂട്ടിയിലുള്ള പോലീസുകാരോട് പരാതിപ്പെടുകയും ചെയ്തു. സമ്മേളനവുമായി ബന്ധപ്പെട്ടുണ്ടായ ഗതാഗത തടസ്സം പിഎസ്‌സി പരീക്ഷയ്‌ക്ക് എത്തിയവരെ ബുദ്ധിമുട്ടിച്ചു. സമയത്തെത്താന്‍ സാധിക്കാത്തതിനാല്‍ പലര്‍ക്കും പരീക്ഷ എഴുതാനാകാതെ മടങ്ങേണ്ടി വന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അയോധ്യ: എസ്‌ഐടി ഇന്ന് റിപ്പോർട്ടുനൽകിയേക്കും

Kerala

ടാള്‍റോപ്പ് കമ്പനിയിലെ കൂട്ടപിരിച്ചുവിടല്‍: ചര്‍ച്ചയില്‍ തീരുമാനമായില്ല, കുടിശിക ഉടന്‍ നല്‍കാനാകില്ലെന്ന് കമ്പനി

News

ന്യൂസിലാൻഡിൽ ഭൂകമ്പം; സുനാമി മുന്നറിയിപ്പ് നൽകി, പിൻവലിച്ചു

Kerala

വിദേശ ജയിലിൽ നിന്ന് 80 ലക്ഷംരൂപ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ച ഫസലുദ്ദീൻ MDMA കടത്തിന്റെ സൂത്രധാരൻ; തൊണ്ടിയോടെ പിടികൂടി

Kerala

മുഖ്യമന്ത്രി വി ഡി സതീശനെതിരെ പ്രതിഷേധത്തിന് എന്‍എസ്എസ് ,സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും

പുതിയ വാര്‍ത്തകള്‍

500 ൽ അധികം റോഹിങ്ഗ്യൻ അഭയാർത്ഥികൾ മുങ്ങിമരിച്ചതായി റിപ്പോർട്ടുകൾ

സാവരിയ കേസിൽ അമിത് ഷാ ഇടപെട്ടേക്കും ; കേരളത്തിലെ മതപരിവർത്തനങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷിക്കുമെന്ന് സൂചന

അമൃത് ഭാരത് സ്റ്റേഷൻ; അടിസ്ഥാന സൗകര്യ വികസനത്തിന് മോദി സർക്കാറിന്റെ മികച്ച ഉദാഹരണം: പി.കെ കൃഷ്ണദാസ്

പി.എസ്.സി ശ്രമം അഴിമതി മറച്ചുവെക്കാനുള്ള നീക്കം; ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിട്ട് സമഗ്ര അന്വേഷണം നടത്തണം: പി കെ കൃഷ്ണദാസ്

പാറ്റ സമരം ഫുഡ്‌ ഫെസ്റ്റ് ആയി ; സോറോസിന്റെ പണം ഇവന്മാർ തിന്ന് തീർത്തു ; ഇതെല്ലാം കണ്ട് ഒരുത്തൻ അവിടെ നിരാഹാരം കിടക്കുന്നു എന്നോർക്കുമ്പോൾ…

മര്യാദയ്‌ക്ക് അല്ലെങ്കില്‍ ഫോറസ്റ്റുകാര്‍ വഴിയേ നടക്കില്ല, വീട്ടിൽ ഭാര്യയും മക്കളുമുണ്ടെന്ന് ഉദ്യോഗസ്ഥർ ഓർക്കണം: ഭീഷണിയുമായി എം.എം മണി

കുട്ടികൾ ഇരട്ടകൾ ആയാലും ഒറ്റപ്രസവമായി കാണണം; പ്രസവാവധി ഒരു സ്ത്രീയുടെ പ്രത്യുത്പാദന അവകാശത്തിന്റെ ഭാഗം: തെലങ്കാന ഹൈക്കോടതി

സൗദിയിൽ കൊലക്കേസിൽ പ്രതി; ലക്ഷങ്ങൾ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ചു, ഇപ്പോൾ ലഹരിക്കടത്തിൽ പിടിയിൽ

ആ ഒരാൾ ദിലീപേട്ടൻ ;ഞാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം സാരി ഉടുത്ത് മുന്‍നിരയില്‍ കണ്ണ് നിറഞ്ഞ് നവ്യ ഉണ്ടാകും എന്ന പ്രതീക്ഷിക്കുന്നു

സൗഹൃദങ്ങളുടെ കെട്ടുറപ്പിൽ വിരിയുന്ന “മോഹിത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.